പ്രധാന മന്ത്രിക്കെതിരെ മോശം പരാമർശം. എൽദോസ് കുന്നപ്പിള്ളി എം എൽ എ വിവാദത്തിൽ

പ്രധാന മന്ത്രിക്കെതിരെ മോശം പരാമർശം. എൽദോസ് കുന്നപ്പിള്ളി എം എൽ എ വിവാദത്തിൽ

ജനം ടി വി സംഘടിപ്പിച്ച വോട്ട് ചർച്ചയിൽ പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുപയോഗിച്ച എൽദോസ് കുന്നപ്പിള്ളിയുടെ പരാമർശത്തിന് വ്യാപകമായി പ്രതിഷേധം ഉയർന്നു. ഭരണഘടന പദവി വഹിക്കുന്ന ഒരു എം എൽ എ രാജ്യത്തെ പ്രധാനമന്ത്രിയെ അപകീർത്തിപരമായി പരാമർശിച്ചത് പൊതു ജന മധ്യത്തിലായിരുന്നു. ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാനും  മോദി വിരോധികളുടെ കയ്യടി നേടാനും എന്തും വിളിച്ചു പറയുന്നത് ഒരു എംഎൽഎയ്ക്ക് ചേർന്നതല്ല എന്നത് മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്. എല്ലാ മതസ്ഥരും, നിഷ്പക്ഷരും വോട്ട് ചെയ്താണ് എൽദോസ് കുന്നപ്പിള്ളി വിജയിച്ച് എംഎൽഎ ആയത്.  എന്നാൽ ചിലരെ പ്രീണിപ്പിക്കാൻ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്ന ഒരു വ്യക്തിക്ക് ഇനി വോട്ട് നൽകുകയില്ലെന്ന് നിഷ്പക്ഷ വോട്ടർമാർ തീരുമാനിച്ചുകഴിഞ്ഞു. വിദ്യാഭ്യാസം ഉണ്ടെന്നു വിചാരിച്ച് വിവരക്കേട് പറയുന്ന  ഇങ്ങനെയുള്ള ഒരാളെ  വീണ്ടും വിജയിപ്പിച്ചാൽ വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവർത്തികൾ കൊണ്ടും രാജ്യത്തെ അപമാനിക്കാൻ എംഎൽഎയ്ക്ക് മടി ഉണ്ടാവില്ലെന്നും വരുന്ന തെരഞ്ഞെടുപ്പിൽ തക്ക മറുപടി കൊടുക്കുമെന്നും പെരുമ്പാവൂരിലെ വോട്ടർമാർ തീരുമാനിച്ചുകഴിഞ്ഞു.