'പ്രതീക്ഷയേകി, കുതിച്ചു'; ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം
മുംബൈ : ആഗോള സൂചികകളിലെ കുതിപ്പിനൊപ്പം രാജ്യത്തെ വിപണിയിലും മുന്നേറ്റം. യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവ് രേഖപ്പെടുത്തിയാണ് സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്സ് 585 പോയന്റ് ഉയര്‍ന്ന് 59,402ലും നിഫ്റ്റി 161 പോയന്റ് നേട്ടത്തില്‍ 17,696ലുമാണ് വ്യാപാരം തുടങ്ങിയത്. ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
Comments (0)