നെടുമ്പാശ്ശേരി പ്രസ്സ് ക്ലബ്ബിൽ സ്വർണ കള്ളക്കടത്തുകാരുടെ ഏജൻറുമാരോ? പ്രസ്സ് ക്ലബ്ബ് മെമ്പറുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു

നെടുമ്പാശ്ശേരി പ്രസ്സ് ക്ലബ്ബിൽ സ്വർണ കള്ളക്കടത്തുകാരുടെ ഏജൻറുമാരോ? പ്രസ്സ് ക്ലബ്ബ് മെമ്പറുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു
നെടുമ്പാശ്ശേരി പ്രസ്സ് ക്ലബ്ബിൽ സ്വർണ കള്ളക്കടത്തുകാരുടെ ഏജൻറുമാരോ? പ്രസ്സ് ക്ലബ്ബ് മെമ്പറുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിനോടനുബന്ധിച്ച് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ ഒത്തുകൂടലിനായി രൂപം കൊടുത്തിരിക്കുന്ന നെടുമ്പാശ്ശേരി പ്രാദേശിക പത്രപ്രവർത്തകരുടെ പ്രസ് ക്ലബിൽ അംഗങ്ങളായിരിക്കുന്നവരിൽ ചിലർ വിമാനത്താവളം വഴി നടത്തുന്ന അനധികൃത സ്വർണ കടുകാരുടെ ഏജൻ്റുമാരാണെന്നു് വെളുപ്പെടുത്തി കൊണ്ടുള്ള ശബ്ദരേഖ പുറത്ത് വന്നതിൽ പിന്നെ ഈ സംഭവത്തെ വളരെയധികം ഗൗരവത്തോടെ കേന്ദ്ര ഏജൻസികൾ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു, സ്വർണം കള്ളക്കടത്തു നടത്തുന്നവർക്ക് എല്ലാവിധ ഒത്താശയും നൽകി വിഹിതം പറ്റുന്നതായാണ് ഈ ക്ലബ്ബിലെ സീനിയർ മാധ്യമ പ്രവർത്തകനും ആലുവയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു സായാഹ്ന പത്രമായ പൗരൻ എന്നതിൻ്റെ ഉടമസ്ഥനായ ബേബിയുടെ തുറന്നു പറച്ചിൽ, ഈ പ്രസ്സ് ക്ലബ്ബിലെ ചിലരുടെ പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളിൽ പുറത്തേക്ക് അനധികൃത സ്വർണം അനായാസേന കടത്തുന്നത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നിരിക്ഷിച്ചു കൊണ്ടിരിക്കയാണ്, ഇവർക്ക് എയർപോർട്ടിലെ ചില ജീവനക്കാരാണ് സ്വർണ ഉരുപ്പടികളും, 'മല ദ്വാരത്തിലും ,മുൻ ദ്വാരത്തിലും സ്വർണ മുട്ടകൾ ഒളിപ്പിച്ചു കൊണ്ട് വരുന്നവരെ കൂട്ടികൊണ്ട് വന്ന് പ്രസ്സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളിൽ എത്തേണ്ടിടത്ത് എത്തിച്ചു കൊടുക്കുന്നത് 'ഇവരിൽ പലരും അടുത്ത കാലത്ത് നടത്തിയിട്ടുള്ള സൗജന്യ വിമാനയാത്രകളും " റിസോർട്ടുകളിലെ പ്രത്യേക വിരുന്നുകളിലും പങ്കെടുത്തിട്ടുള്ള വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തി നിരീക്ഷിച്ചു വരവേയാണ് ക്ലബിലെ മെമ്പർ തന്നെ രഹസ്യമായി ഈ സന്ദേശം സ്വന്തം വാട്ട്സ്പ് ഗ്രൂപ്പിൽ ഇട്ടതും, വിമാനത്താവളത്തിലെ മീഡിയ വിഭാഗത്തിലെ ചിലരും ഈ ക്ലബിലെ മെമ്പർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു, ഏതാനും ദിവസം മുൻപ് ഒരു മാധ്യമ സംഘടനയുടെ ആഘോഷങ്ങൾക്ക് മുഴുവൻ ചിലവും വഹിച്ച അങ്കമാലി സ്വദേശിയായ മൂന്നാറിലെ റിസോർട്ട് ഉടമയെയും ഇത് സംബന്ധിച്ച കാര്യങ്ങളുമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. മാധ്യമ പ്രവർത്തനത്തിൻ്റെയും പ്രസ്സ് ഐഡൻ്റിറ്റി കാർഡും ഉപയോഗിച്ച് കള്ളക്കടത്തും മറ്റ് വിധ്യം സക പ്രവർത്തനങ്ങളും നടത്തുന്നവരുടെ ഒരു ലിസ്റ്റ് തന്നെ കേന്ദ്ര ഏജൻസികൾ തയ്യാറാക്കി അവരെ ചോദ്യം ചെയ്യാൻ തയ്യാറെടുത്തിരിക്കയാണെന്നാണ് ഏജൻസികളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ