എല്ലാ വീട്ടിലും ദേശീയ പതാക, 'ദേശസ്‌നേഹവും വിറ്റു കാശാക്കുന്നു കച്ചവടക്കാര്‍
ഓരോ വീട്ടിലും ദേശസ്‌നേഹം വിളിച്ചറിയിക്കാന്‍ ദേശിയ പതാക ഓരോ വീട്ടിലും ഉയര്‍ത്തണമെന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് എല്ലാ ഭാരതീയരും മത്സരബുദ്ധിയോടെ ദേശ സ്‌നേഹത്തോടെ തങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ദേശീയപതാക ഓരോ ഭവനത്തിലും ഉയര്‍ത്തി ഞാനും എന്റെ കുടുംബവും ഈ രാജ്യത്തോടൊപ്പം എന്ന് വിളിച്ചറിയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ അവസരം മുതലാക്കാന്‍ ചില ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ദേശ സ്‌നേഹത്തിന്റെ പൊയ്മുഖമണിഞ്ഞ് കേവലം ഇരുപത് രൂപ പോലും ചിലവ് വരാത്ത ത്രിവര്‍ണ പതാക 200 രൂപക്ക് മേല്‍ വിലയിട്ടാണ് വില്ക്കുന്നത്, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ ചിലര്‍ വീടുകളിലും മറ്റും കുറഞ്ഞ വിലക്ക് പതാകകള്‍ കൊണ്ട് കൊടുത്തിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണ ഭാഗമായി കുടുംബശ്രീയുടെ ഉത്പന്നമായി ദേശീയ പതാകയോടുള്ള ബഹുമാനം പോലുമില്ലാതെ കുറെ തുണി കഷണങ്ങള്‍ തുന്നിക്കുട്ടി പതാക എന്ന പേരില്‍ നാലുചക്രം ഉണ്ടാക്കുന്നതിനായ് കച്ചവടവും നടത്തുന്നുണ്ടായി. ദേശീയ സ്‌നേഹം വിറ്റു കാശുണ്ടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൂട്ട് നിന്നു എന്ന് ചുരുക്കം. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ ഭരണം അങ്ങും ഇങ്ങും ഇല്ലാത്തതിനാല്‍ എല്ലാം ആര്‍ക്കോ വേണ്ടി എന്തോ ചെയ്യുന്നു എന്നു മാത്രം. ഓരോ വീട്ടിലും ഓരോ ദേശീയപതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചത് ഈ തലമുറക്ക് സ്വാതന്ത്ര്യ സമരത്തെയും അതിന് ജീവന്‍ ത്യജിച്ചവരെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് പുതിയ തലമുറ ചിന്തിക്കാനും അതിനെ കുറിച്ച് പഠിക്കാനും വേണ്ടിയായിരുന്നു എന്നാല്‍ നാലുചക്രം എങ്ങനെയും ഉണ്ടാക്കാന്‍ എന്തു തറ വേലയും ചെയ്യുന്ന ചില കച്ചവടക്കാര്‍ ചെയുന്ന ഈ നീച തന്ത്രം വരും തലമുറയോട് കാണിക്കുന്ന അനീതിയും രാജ്യദ്രോഹവും, സ്വാതന്ത്ര്യ സമര സേനാനികളോട് കാണിക്കുന്ന നന്ദികേടുമാണ്.
Comments (0)