പോലീസുകാരെ പറ്റിച്ച് കോടികള്‍ തട്ടിയ പോലീസുകാരന്‍ അറസ്റ്റില്‍
ഇടുക്കി: സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരെ അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് സഹകരണ സംഘത്തില്‍ നിന്നും വീടും പറമ്പും പണയം വപ്പിച്ചും പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി കോടികള്‍ കൈക്കലാക്കി മുങ്ങിയ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷായെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് അറസ്റ്റിലായി. 2017-2018ല്‍ നടന്ന സംഭവത്തില്‍ നിരവധി സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായി അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വാങ്ങി ആറ് മാസം കൃത്യമായി ഇരട്ടി ലാഭം നല്‍കിയാണ് തട്ടിപ്പിന് അടിത്തറ പാകിയത്. ചിലപോലീസ് കാരാകട്ടെ ആത്മഹത്യയുടെ വക്കിലാണ് അഭിമാനത്തേ ഓര്‍ത്ത് പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥയിലും. വകുപ്പ് തല അന്വേഷണഭയത്തിലുമാണ് സ്വഭാവദൂഷ്യത്തിന് 2022 ല്‍ സര്‍വീസില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടെങ്കിലും, സര്‍വീസിലുള്ള പലരുമായ് ഇയാള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇയാള്‍ ഇങ്ങനെ സമ്പാദിച്ചിരുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായ് വിനിയോഗിച്ചത് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയെങ്കിലും ഇക്കാര്യം കേരള പോലീസ് മറച്ച് വച്ചത് ഇയാള്‍ക്ക് പണം കൊടുത്ത പല ഉദ്യോഗസ്ഥരും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അകപ്പെടുമെന്ന ഭയത്തിലുമാണ് ഇതാണ് ഇരട്ടിക്കാന്‍ പണം നല്‍കിയ പല പോലീസുകാരും രേഖാമൂലം പരാതി നല്‍കാതിരുന്നത്. ഇയാള്‍ പ്രത്യേകം രൂപീകരിച്ച വാട്ട്‌സാപ്പ് കുട്ടായ്മയില്‍ അംഗങ്ങളായ ബംഗ്ലാദേശ് മ്യാന്‍മാര്‍, സൗദി, അഫ്ഗാനിസ്ഥാന്‍, യെമന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പണം മുടക്കിയ പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ ആധാര്‍ നമ്പര്‍, ഓധ്യോദിക വിവരങ്ങള്‍ മുതലായവയും ചോര്‍ത്തിയതായും സംശയിക്കുന്നു.



Editor CoverStory


Comments (0)