പെരുമ്പാവൂർ MLA ക്കെതിരെ സിപിഎം ന്റെ വേങ്ങൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് ജോയി യുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ ആയിരുന്ന സഖാവ് സജി .റ്റിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പള്ളി രാഷ്ട്രീയ മുതലെടു പ്പുത്തുന്നു എന്ന് സിപിഎം ന്റെ വേങ്ങൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് ജോയി,യുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആകുന്നു . തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ സമയത്തു വന്ന ഈ ആരോപണം കുന്നപ്പിള്ളിയുടെ സ്ഥാനാര്ഥി മോഹത്തിന് തിരിച്ചടി യാകുമോ , LDF നു വീണ്ടും ഇത്തവണ പെരുമ്പാവൂർ പിടിച്ചെടുക്കാൻ ഈ അവസരം തുണയാകുമോ ?. കഴിഞ്ഞ തവണ കൊല്ലപ്പെട്ട ജിഷ യുടെ 'അമ്മ രാജേശ്വരി അന്നത്തെ MLA സാജുപോളിനെതിരെ ഉന്നയിച്ച ആരോപണം എൽദോ സ് കുന്നപ്പിള്ളിയെ സഹായിച്ചപോലെ ഇത്തവണ LDF ന്റെ തുറുപ്പു ചീട്ടാകുമോ ഈ സോഷ്യൽ മീഡിയ പോസ്റ്റ് .കാത്തിരുന്ന് കാണാം..
ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം George Joy..https://www.facebook.com/george.joy.37 tSponsorfela13hud · ഞാൻ ജോർജ് ജോയി, സിപിഎം ന്റെ വേങ്ങൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം ന്റെ മരിച്ചുപോയ ചൂരത്തോട് പഞ്ചായത്ത് മെമ്പർ സഖാവ് സജി റ്റി യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പള്ളി രാക്ഷ്ട്രീയ മുതലെടുപ്പിനായി നടത്തിവരുന്ന നികൃഷ്ടവും വാസ്തവവിരുദ്ധവുമായ ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ഇവിടെ എഴുതുന്നത് താൻ ഇരിക്കുന്ന പദവിയുടെ വിലപോലും മനസ്സിലാക്കാൻ കഴിയാതെ അധികാര കൊതി മൂത്ത് ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ അതിലധികമായി അധപതിച്ച് പോയിരിക്കുകയാണ് കുന്നപ്പള്ളിയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളും... സഖാവ് സജി റ്റി യുടെ മരണവുമായി ബന്ധപ്പെട്ട് കുന്നപ്പള്ളിയും പ്രാദേശിക കോൺഗ്രസ് വൃത്തങ്ങളും ഉയർത്തുന്ന പ്രധാന ആരോപണങ്ങൾ 1. നൂറ്റിഅമ്പതോളം ആളുകൾ ഒപ്പിട്ടു സമരം ചെയ്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിരുന്ന സഖാവ് സജി റ്റി യുടെ വാർഡിൽ പ്രവർത്തിക്കുന്ന കമ്പനി, സജി ഇലക്ഷന് ജയിച്ചാൽ പൂട്ടിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു എന്നും എന്നാൽ ജയിച്ച ശേഷം ഈ ആവശ്യം പാർട്ടിയിൽ ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ ആവശ്യത്തിനെതിരെ പാർട്ടി നിലപാട് എടുത്തു എന്നുമാണ് മറുപടി : സഖാവ് സജി ഇങ്ങനെ ഒരു ആവശ്യം പാർട്ടിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ല. അതിന്റെ കാരണം നൂറ്റിഅമ്പതോളം ആളുകൾ ഒപ്പിട്ടു സമരം ചെയ്ത് പരാതി നൽകിയ ഒരു കമ്പനി പോലും അദ്ദേഹത്തിന്റെ വാർഡിൽ ഇല്ല എന്നുള്ളതുകൊണ്ട് മാത്രമാണ്. കുന്നപ്പള്ളി ആരോപണം ഉയർത്തിയ കമ്പനി ഏതാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തേണ്ടതാണ് 2. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോൺഗ്രസ്സുകാർക്ക് വീട് നിർമിച്ചു നൽകാൻ സജി റ്റി തീരുമാനിച്ചു. ആ ആവശ്യവും പാർട്ടി തള്ളി മറുപടി : സഖാവ് സജി ഇങ്ങനെ ഒരു ആവശ്യം പഞ്ചായത്തിലോ പാർട്ടിലോ ഉന്നയിച്ചിട്ടില്ല. അതിന്റെ കാരണം അദ്ദേഹത്തിന്റെ മരണം നടന്ന സമയം ലൈഫ് മിഷനിൽ പേരുചേർക്കുന്ന സമയം അല്ലായിരുന്നു. അത് മാത്രമല്ല ഒരു പഞ്ചായത്ത് മെമ്പർ മാത്രമല്ല ലൈഫ് മിഷനിൽ അർഹതയുള്ള കുടുംബങ്ങളെ തിരഞ്ഞെടുക്കേണ്ടത് 3. സഖാവ് സജി റ്റി ആത്മഹത്യ ചെയ്ത ദിവസം അദ്ധേഹത്തെ 3 പേര് പാർട്ടി ഓഫീസില്‍ വച്ച് ക്രൂരമായി മർദിച്ചു, ആ വിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന ആരോപണം മറുപടി : അന്നേദിവസം സഖാവ് പാർട്ടി ഒഫീസിൽ വന്നിട്ടില്ല. അദ്ദേഹം അന്ന് അദ്ദേഹത്തിന്റെ കുടുബത്തോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ നേരത്തെ സാക്ഷ്യപ്പെടുത്തിയതാണ് 4. സഖാവ് സജി റ്റി യുടെ മരണവുമായി ബന്ധപ്പെട്ട വാർത്ത കൊടുത്ത ഓൺലൈൻ ചാനലിലേക്ക് ഞാൻ വിളിച്ച് ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണം മറുപടി : നട്ടാൽ കിളിർക്കാത്ത നുണ. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. അവരുടെ കാൾ ലിസ്റ്റിന്റെ ഒരു സ്ക്രീൻ ഷോട്ട് എങ്കിലും പുറത്ത് വിടണം... പ്ലീസ്... മേൽപറഞ്ഞ താങ്കളുടെ ആരോപണങ്ങൾ അധികാര കൊതിമൂത്ത് മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന വിധം കെട്ടിച്ചമച്ചതാണ്. മറിച്ച് ഇതിൽ ഏതെങ്കിലും ഒരു ആരോപണം സത്യമാണെന്ന് താങ്കളോ താങ്കളുടെ വാലാട്ടി ശിങ്കടികളോ തെളിയിക്കാന്‍ ഞാൻ താങ്കളെ വെല്ലുവിളിക്കുകയാണ്. അങ്ങനെ ചെയ്‌താൽ ഞാൻ എന്റെ രാക്ഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണ്. ഇതിന് മുൻപ് താങ്കൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പോലെ ഉന്നയിച്ച ശേഷം പാതാളത്തിലേക്ക് മുങ്ങുന്ന സ്ഥിരം പരുപാടി ഇതിൽ ഉണ്ടാകില്ല എന്ന് കരുതട്ടെ നമ്മുടെ നാടിന്റെ പ്രിയങ്കരൻ ആയിരുന്ന സഖാവ് സജിയുടെ മരണത്തെ മുൻ നിർത്തിക്കൊണ്ട് ഇത്തരത്തിലുള്ളൊരു നാണംകെട്ട രാക്ഷ്ട്രീയം കളിക്കുന്ന താങ്കൾ എത്രത്തോളം വെറുക്കപ്പെട്ട ഒരു നികൃഷ്ട ജീവി ആണെന്ന് ഞാൻ ചിന്തിക്കുകയാണ്. എന്താണ് താങ്കളുടെ മാനസികനില..? ഒരു മനുക്ഷ്യന്റെ മരണത്തിൽ പോലും മുതലെടുപ്പ് നടത്തുന്ന താങ്കൾ നല്ല ഒന്നാന്തരം സൈക്കോപ്പാത്താണ് സ്വന്തം പാർട്ടിക്കാരും ഇവിടത്തെ മുൻനിര മാധ്യമങ്ങളും താങ്കളുടെ കഴിവുകേടിനെ കുറിച്ച് പരിഹസിക്കുന്നതും സ്വന്തം മണ്ഡലത്തിലെ താങ്കളുടെ ഭരണ പരാജയം ഒളിച്ചു വച്ച് ശ്രദ്ധ തിരിക്കുന്നതിനുമാണോ മിസ്റ്റർ കുന്നപ്പള്ളി പരമസാധു ആയിരുന്ന ഞങ്ങളുടെ പ്രിയ സഖാവിനെ കുറിച്ച് താങ്കൾ ഇങ്ങനെയൊരു കള്ളക്കഥ സൃഷ്ട്ടിച്ചത്. ഇനിയെങ്കിലും താങ്കൾ ഇതുപോലുള്ള ഊഡായിപ്പ് പരിപാടികൾ അവസാനിപ്പിച്ച് മനുഷ്യനായി ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ഒരിക്കലും താങ്കള്‍ക്ക് ആകാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിർത്തുന്നു. NB : ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ സഖാവ് സജി റ്റി യുടെ കുടുംബത്തോടൊപ്പം മേൽ പറഞ്ഞ കാര്യങ്ങളും മറ്റും മാധ്യമ പ്രവർത്തകർക്ക് മുൻപിൽ വിശദീകരിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളിക്കെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്.
Comments (0)