കെ. സിദ്ധാര്‍ഥ് കൃഷ്ണ ദേശീയ ബാലശാസ്ത്ര പ്രതിഭ
കൂറ്റനാട്: പി.ടി.ബി സ്മാരക ദേശീയ ബാലശാസ്ത്ര മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗം ബാലശാസ്ത്ര ദേശീയ പ്രതിഭയായി ചാലിശ്ശേരി സ്വദേശി കെ. സിദ്ധാര്‍ഥ് കൃഷ്ണയെ തെരഞ്ഞെടുത്തു.
പൊതുവിദ്യഭ്യാസ വകുപ്പ്, സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്, മലയാളം മിഷന്, പി.ടി.ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ എഴുത്തുകാരനായ പി.ടി. ഭാസ്കര പണിക്കരുടെ സ്മാരണാര്ഥമാണ് ദേശീയ ബാലശാസ്ത്രോത്സവം പരിപാടി സംഘടിപ്പിച്ചത്.
ഓണ്‍ലൈന്‍ വഴി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. 'മഹാമാരിയും മാനവികതയും' വിഷയത്തില്‍ അമ്ബതിലധികം പേജുകളിലായി തയാറാക്കിയ പ്രോജക്ട്, പ്രസംഗം, ക്വിസ് എന്നിവയില്‍ മികച്ച പോയന്റ് നേടിയാണ് സിദ്ധാര്‍ഥ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പള്ളിപ്പുറം പരുതൂര്‍ എച്ച്.എസ്.എസിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചാലിശ്ശേരി മെയിന്‍ റോഡ് കോടങ്ങാട്ടില്‍ വീട്ടില്‍ പരുതൂര്‍ എച്ച്.എസ്.എസ് അധ്യാപകന് ജയരാജിെന്റയും തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് വെക്കേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രേഖയുടെയും മകനാണ്.
Comments (0)