പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുക്കും
ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മിക്കേണ്ടി വന്ന പാലം സംസ്ഥാനത്തെ പൊതുമരാമത്ത് മേഖലയിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം സന്ദര്‍ശിക്കും 160 ദിവസം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.സെപ്റ്റംബര്‍ 28 നായിരുന്നു പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത്. എട്ടുമാസം ഇതിനായി അനുവദിച്ചു. എന്നാല്‍ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി വളരെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.പാലത്തിന്റെ 19 സ്പാനുകളില്‍ 17 എണ്ണവും മാറ്റിവെച്ചു. പിയറുകളും പിയര്‍ ക്യാപ്പുകളും ബലപ്പെടുത്തി. നിര്‍മ്മാണം ആരംഭിച്ച നാള്‍ മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പാലത്തിന്റെ ജോലികള്‍ നടന്നു. ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഡി.എം.ആര്‍.സി. റിപ്പോര്‍ട്ട് നല്‍കി. 18.71 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നത്ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മിക്കേണ്ടി വന്ന പാലം സംസ്ഥാനത്തെ പൊതുമരാമത്ത് മേഖലയിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
Comments (0)