തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി നിലത്തിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട്ട് വന്ന വിമാനമാണ് തിരുവനന്തപുരത്ത് സുരക്ഷിതമായി നിലത്തിറക്കിയത്. ഇന്ധന ചോർച്ചയെ തുടർന്നാണ് അടിയന്തര ലാൻഡിംഗിന് കാരണമായിരിക്കുന്നതെന്നാണ് വിവരം.ഫയർഫോഴ്സ്, ആംബുലൻസ് ഉൾപ്പടെ അടിയന്തര ലാൻഡിംഗിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കാനുള്ള നടപടികൾ തുടരുകയാണ്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Comments (0)