കോണ്‍ഗ്രസ് എം എല്‍ എയുടെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചത് കണക്കില്‍പ്പെടാത്ത 450 കോടി രൂപ; ഹവാല ഇടപാടും കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്
ഭോപ്പാല്‍:മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം എല്‍ എ നിലയ് ഡാഗയുടെ കുടുംബത്തിന്റെ പേരിലുളള ബിസിനസ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ 450 കോടിയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈമാസം 18 മുതല്‍ ബെതുല്‍, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബയ് , കൊല്‍ക്കത്ത എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ നടന്ന റെയ്ഡിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. ഇതില്‍ വിദേശ കറന്‍സികളും ഉള്‍പ്പെടുന്നു. റെയ്ഡില്‍ ഒന്‍പത് ബാങ്ക് ലോക്കറുകളെക്കുറിച്ചുളള വിവരങ്ങളും ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കടലാസ് കമ്ബനികളുടെ പേരില്‍ കോടികള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.15 കോടിയുടെ ഹവാല പണമിടപാടിനെക്കുറിച്ച് നടത്തിയ ചാറ്റുകളുടെ വിശദാംശവും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലയ് ഡാഗയുടെയും കുടുംബത്തിന്റെയും ബിസിനസുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുളള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്.
Comments (0)