കൊച്ചി: ആലുവ കേന്ദ്രീകരിച്ച് പാനായിക്കുളം മേഖലയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനുദിനം കൂണ് പോലെ മുളച്ചു വരുന്ന ഗോഡൗൺ നിർമ്മാണങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ കേന്ദ്ര ഏജൻസികൾ തിരയുന്നു, മേഖലയിലെ ഉള്ള വ്യവസായങ്ങൾ നാൾക്കുനാൾ പൂട്ടി പോയി കൊണ്ടിരിക്കുകയും യാതൊരു ബിസിനസ് പുതിയതായി വരുകയോ ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങുകയോ ചെയ്യാതെ കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ നികത്തി വൻകിട ഗോഡൗണുകൾ യാതൊരു മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പണിതുയർത്തുന്നത് പ്രത്യേക ചില ഉദ്ദേശങ്ങൾ നടപ്പിലാക്കാനാണെന്ന് സംശയിക്കുന്നു. പാനായിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്നതും കേന്ദ്രം നിയമം മൂലം നിരോധിച്ചിട്ടുള്ള ഭീകര സംഘടനകളിൽപ്പെട്ടവരാണ് ഈ ഗോഡൗണ്കൾക്ക് കോടികൾ വാരി വിതറുന്നത്, ഒരു കക്കുസ്മുറിപണിയണമെങ്കിൽ വാർഡ് മെമ്പറുടെ വീടിൻ്റെ പടി മുതൽ പൊലൂഷൻ, ഫയർഫോഴ്സ്, കുടുംബശ്രീ, ഹെൽത്ത് എന്ന് വേണ്ട എല്ലാ സർക്കാർ ഉദ്യോഗസ്ഥൻമാരുടെ കാല് തിരുമ്മി കാണിക്ക ഇട്ടാലും കുറഞ്ഞത് രണ്ട് വർഷമെടുത്ത് നടന്നാൽ അനുമതി കിട്ടിയാൽ ഭാഗ്യം എന്നുള്ളിടത്ത് പാനായി കുളത്ത് അനധികൃത ഗോഡൗണിന് ഇതൊന്നും ആവശ്യമില്ല, സുരക്ഷാ സർട്ടിഫിക്കറ്റിന് അധികാരപരിധിയിലുള്ള ആലുവ ഫയർഫോഴ്സ് ഓഫീസിൽ ചെന്നാൽ എല്ലാം കൃത്യമായും സെക്കൻ്റ് വിടാതെ നടത്തി കൊടുക്കും ഇവിടെ കിട്ടുന്നതിൻ്റെ വിഹിതം അങ്ങ് തിരോന്തോരത്തുള്ള ഏമാൻമാർക്കും കൃത്യമായി ചെല്ലുന്നുണ്ടു്, പകൽ കമ്യൂണിസ്റ്റായും രാത്രി പോപ്പുലർ ഫ്രണ്ട് കാരനുമായി നടക്കുന്ന ഇപ്പോഴത്തെ വ്യവസായ മന്ത്രിയെ തെരഞ്ഞെടുപ്പിന് തോൽപിക്കാൻ പണിയെടുത്ത സഖാവാണ് ഈ ഗോഡൗണുകളുടെ ലൈസൻസ് വാങ്ങി കൊടുക്കൽ നടപടികൾ നടത്തുന്നത് എന്നതുകൊണ്ട് വ്യവസായ മന്ത്രിയും മൗനത്തിലാണ്, രാജ്യസുരക്ഷയെക്കാൾ മണ്ഡലത്തിലെ വോട്ടിനാണ് പ്രാധാന്യം എന്ന തിരിച്ചറിവ് മന്ത്രിക്കുണ്ടെന്ന് ചുരുക്കം, ഇവിടുത്തെ അടഞ്ഞ് കിടക്കുന്ന ചില ഗോഡൗണുകളിൽ 'പകൽ സമയത്ത് പോലും നിരോധിക്കപ്പെട്ട സംഘടനയുടെ വിവിധ പരിശീനങ്ങളും, യോഗങ്ങളുംനടക്കുന്നുണ്ട്, പാനായി കുളം പ്രത്യേക റിപ്പബ്ലിക്ക് ആയി പ്രവർത്തിക്കുന്ന മേഖല ആയിട്ടും സംസ്ഥാന സർക്കാരിൻ്റെ ആഭ്യന്തര ഏജൻസികൾക്കും സുരക്ഷാ വിഭാഗങ്ങൾക്കും ഇവിടെ നടക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ചും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും അറിയാനോ നടപടിയെടുക്കാനോ താത്പര്യവുമില്ല അതിനൊട്ട് സമയവുമില്ല,
Comments (0)