വൈറ്റില മേൽപ്പാലം തുറന്നതിൽ പങ്കില്ലെന്ന് വി 4; നടപടികൾ പൂർത്തിയായിരുന്നില്ലെന്ന് പി.ഡബ്ല്യു.ഡി
കൊച്ചി : വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കയറ്റിവിട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടുമായി വി4 കൊച്ചി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് പദയാത്ര നടത്തിയിരുന്നെങ്കിലും പാലത്തിലെ ബാരിക്കേഡുകൾ തകർത്തെന്ന ആരോപണം തെറ്റാണെന്ന് വി4 വ്യക്തമാക്കുന്നു.
സംഘടനയുടെ പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.ചൊവ്വാഴ്ച രാത്രിയാണ് നിർമാണം പൂർത്തിയായ വൈറ്റില മേൽപ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകൾ തകർത്ത് വാഹനങ്ങൾ കടത്തിവിട്ടത്. മറുഭാഗം പോലീസ് അടച്ചതോടെ വാഹനങ്ങൾ പാലത്തിൽ കുടുങ്ങുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു.തുടർന്ന് വി4 നേതാവായ നിപുൺ ചെറിയാൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയും മൂന്നുപേരെ പോലീസ് കസ്റ്റുഡിയിലെടുത്തു. തങ്ങളുടെ പ്രവർത്തകർ സംഭവസ്ഥലത്ത് പോവുകയോ, ബാരിക്കേഡുകൾ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമുവ്യക്തമാക്കുന്നു.
പോലീസിന്റെ ഭാഗത്തു നിന്നു മുണ്ടായ ശ്രദ്ധക്കുറവും ഇന്റലിജൻസ് വീഴ്ചയുമാണ് പാലം തുറക്കാനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.നിയമലംഘനം നടത്തിയതിന്റെ പേരിൽ പോലീസും കോടതിയും കർശന നിലപാട് എടുത്തതോടെയാണ് വി4 ന്റെ വിശദീകരണം പുറത്തുവന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ നിർണായക സ്വാധീനം ചെലുത്തിയ സംഘടനയാണ് വി4,ഇതിനിടെ, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം വൈകിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്ക്ക് വേഗത്തിൽ പണി പൂർത്തീകരിച്ച പാലങ്ങൾ തുറക്കുന്നതിന്റെ സമയം കണക്കാക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്, ഡിസംബർ 30 ന് പാലങ്ങളിലെ ഭാര പരിശോധന പൂർത്തിയായെങ്കിലും ലൈറ്റിങ്ങിനുള്ള അനുമതിയും കണക്ഷൻ നൽകലും അവസാന ഘട്ടത്തിലാണ്.താഴേ ഭാഗത്തുകൂടിയുള്ള ഗതാഗത സംവിധാനം ചിട്ടപ്പെടുത്തേണ്ടതും ഇനിയാണ്.ഇതൊന്നും പരിഗണിക്കാതെയാണ് ഒരു വിഭാഗം ആളുകൾ ഉദ്ഘാടനത്തിനു മുമ്പ് തെറ്റായ പ്രചരണങ്ങൾ നടത്തി അതിക്രമങ്ങൾക്ക് മുതിർന്നതെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ പറഞ്ഞു.
Comments (0)