സെക്രട്ടറിയേറ്റിന് മുമ്ബില്‍ മീന്‍ വില്‍പ്പന നടത്തി ഉദ്യോഗാര്‍ത്ഥികള്‍; 26ാം ദിവസവും സമരച്ചൂടില്‍ സെക്രട്ടറിയേറ്റ് പരിസരം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്ബില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടക്കവെ മീന്‍ വില്‍പ്പന നടത്തി പ്രതിഷേധം. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
അതേസമയം പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി ശോഭാ സുരേന്ദ്രന് നടത്തിയ 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ശബരീനാഥനും ഷാഫി പറമ്ബിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.
അതേസമയം ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. നിരവധിപേര്‍ക്കാണ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കെ.എസ്.യു പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
Comments (0)