ആലുവയിൽ അൻവറിനെ വെട്ടി ജെബി മേത്തർ അങ്കത്തിന് - അജിതാ ജയ്‌ഷോര്‍

ആലുവയിൽ അൻവറിനെ വെട്ടി ജെബി മേത്തർ അങ്കത്തിന് - അജിതാ ജയ്‌ഷോര്‍

ആലുവ: ഇരുപത്തി ഏഴ് വർഷം തങ്ങളുടെ കൈയിലിരുന്ന ആലുവ സീറ്റ് തിരിച്ച് പിടിക്കാൻ ഒരുങ്ങി കോൺഗ്രസ് എ ഗ്രൂപ്പ് രംഗത്ത്. ആലുവ നഗരസഭ വൈസ് ചെയർ പേഴ്സണും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മുൻ സെക്രട്ടറിയുമായ ജെബി മേത്തരെ മുൻനിർത്തിയാണ് സീറ്റ് തിരിച്ച് പിടിക്കാൻ എ ഗ്രൂപ്പ് തന്ത്രങ്ങൾ മെനയുന്നത്. കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളിലെയും നേതാക്കളുമായി അടുത്ത ബന്ധമുള്ള ജെബിയുടെ പിതാവും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ സമയത്ത് സാമ്പത്തിക ഉപദേഷ്ടാടാവിയിരുന്ന സംഹാദരനും സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന.എ ഗ്രൂപ്പിൻ്റെ ഉരുക്ക് കോട്ടയായി അറിയ പ്പെട്ടിരുന്ന ആലുവ നിയോജകമണ്ഡലത്തിൽ 27 വർഷം എം.എൽ.എ. ആയിരുന്ന കെ. മുഹമ്മദാലി 2006 ൽ എൽ.ഡി. എഫിലെ എ.എം യൂസഫിനോട് പരാജയപെട്ടതോടെയാണ് എ ഗ്രൂപ്പിന് ആലുവ നഷ്ടമാകുന്നത്. അന്ന് ഗ്രൂപ്പിനുള്ളിലെ ചേരിതിരിവാണ് മുഹമ്മദാലി പരാജയപെടാൻ ഇടയായത്. തുടർന്ന് 2011ൽ നടന്ന തിരഞ്ഞെ ടുപ്പിൽ എം.ഒ.ജോൺ സ്ഥാ നാർത്ഥിയാകുമെന്ന് എ വി ഭാഗം പ്രതിക്ഷിച്ചെങ്കിലും സ്വന്തം ഗ്രൂപ്പിലെ ഒരു കെ. പി. സി.നേതാവ് തനിക്ക് സീറ്റ് ഉറപ്പിക്കാൻ വളഞ്ഞ വഴിയിലൂടെ നടത്തിയ ശ്രമത്തെ തുടർന്ന് എ ഗ്രൂപ്പിലുണ്ടായ കലഹം മുതലാക്കി ആലുവ സീറ്റ് ഐ വിഭാഗം ഏറ്റെടു ക്കുകയായിരുന്നു.എം.എം. ഹസ്സനെ സ്ഥാനാർത്ഥിയായി എ ഗ്രൂപ്പ് പിന്നിട് തീരുമാനിച്ചെങ്കിലും കെ. മുഹമ്മദാലിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നേതൃത്വം ഹസ്സനെ ഒഴിവാക്കുകയായിരുന്നു. ഇതോടെ എല്ലാവരെയും ഞെട്ടിച്ച് ഐ ഗ്രൂപ്പിലെ അൻവർ സാദത്ത് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തു. എൽ.ഡി.എഫി ലെ സിറ്റിങ്ങ് എം.എൽ.എ. എ. എം. യൂസഫിനെ പരാജയപെടു ത്തി സാദത്ത് ആലുവ തിരിച്ച് പിടിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ അൻവർ സാദത്ത്  കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപെട്ടു. അൻവർ സാദത്ത് എം.എൽ. എ. ആയതോടെ ആലുവയിൽ എ ഗ്രൂപ്പിൻ്റെ ശക്തി കുറഞ്ഞു വന്നു. ഒരിടവേളക്ക് ശേഷം എ ഗ്രൂപ്പ് നേതാവ് എം.ഒ. ജോൺ  ആലുവ നഗരസഭ ചെയർമാനായതോടെ എ ഗ്രൂപ്പ് വീണ്ടും ശക്തി പ്രാപിച്ച് തുടങ്ങി. ഇതോടെ സീറ്റ് തിരി ച്ച് പിടിക്കണമെന്ന എ ഗ്രൂപ്പ് വർത്തകരുടെ അവശ്യത്തിനും ശക്തിയേറി. ഇരു കക്ഷി കളും മുസ്ലിം സമുദായത്തിൽ പെട്ടവരെ മാത്രം മത്സരിപ്പിക്കുന്ന ആലുവയിൽ ജെബി മേത്തരുടെ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് എ വിഭാഗം സീറ്റിനായി ഗ്രൂപ്പ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജില്ലകളിൽ ഒരു സീറ്റ് വനിത കൾക്കെന്ന പരിഗണന നേതൃത്വത്തിൻ്റെ മുന്നിലുള്ളത് തങ്ങൾക്ക് അനുകൂല ഘടക മാകുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പുകാർ. എന്നാൽ രണ്ട് തവണ മാത്രം എം.എൽ. എ. ആയ സാദത്തിനെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നും ഇതെല്ലാം ഗ്രൂപ്പിൻ്റെ ഭാവന സ്രഷ്ടി മാത്രമാണന്നും ഒരു ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു. ജെബി മേത്തർ സ്ഥാനാർത്ഥിയാകുന്നത് തടയിടാനായി ആലുവ സീറ്റിൽ വർഷങ്ങളായി നോട്ടമിട്ട് നടക്കുന്ന എ ഗ്രൂപ്പിലെ ഒരു ഉന്നതൻ ചില രഹസ്യ നീക്കങ്ങൾ നടത്തുന്നതായി ഗ്രൂപ്പിനുള്ളിൽ തന്നെ സംസാ രമുണ്ട്. ഇയാൾ മത്സരിച്ചാൽ സീറ്റ് നഷ്ടപ്പെടുമെന്ന് ഗ്രൂപ്പു കാർ തന്നെ അടക്കം പറയുന്നു.27 വർഷം തങ്ങളുടെ കൈയിലിരുന്ന സീറ്റ് ഏതുവിധേനെയും പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളുമായി എ ഗ്രൂപ്പ് കളത്തിലിറങ്ങിയിരിക്കുകയാണ്.ഇതിൻ്റെ ആദ്യ പടിയെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിലുടെ സാദത്തിനെയും ജെബി മേത്തരെയും താരതമ്യം ചെയ്തുകൊണ്ടുള്ള പി.ആർ. വർക്കുകൾക്ക് എ ഗ്രൂപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്.