വിലങ്ങൻ സ്ട്രെേക്കേഴ്സിൻ്റെ മെഡിക്കൽ ക്യാമ്പ്, ദേശീയതലത്തിൽ ചർച്ചയാകുന്നു.

വിലങ്ങൻ സ്ട്രെേക്കേഴ്സിൻ്റെ മെഡിക്കൽ ക്യാമ്പ്, ദേശീയതലത്തിൽ ചർച്ചയാകുന്നു.

തൃശൂർ: സംസ്ഥാനത്തെ പ്രകൃതിസംരക്ഷണ കൂട്ടായ്മകളുടെ നിരയിൽ അടുത്തകാലത്തായ് നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തി ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ തൃശൂർ ജില്ലയിലെ വിലങ്ങൻ സ്ട്രെക്കേഴ്സ് എന്ന പ്രകൃതിസംരക്ഷണ കൂട്ടായ്മ, വെറും പ്രഭാതസവാരി കൂട്ടായ്മക്കപ്പുറം സാമൂഹ്യക്ഷേമ സേവന പ്രവർത്തനങ്ങളിൽ പൂർണമായും പങ്കാളികളായത് പ്രായോഗികതലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടാണ്, ഈ നടത്ത കൂട്ടായ്മയിൽ സൈനികർ, പോലിസ്, അദ്ധ്യാപകർ, അഭിഭാഷകർ, ഡോക്ടഴ്സ്, സഹിത്യകാരന്മാർ വിദ്യാർത്ഥികൾ വ്യവസായികൾ, അങ്ങനെ സമസ്ത മേഖലകളിൽ നിന്നുള്ള വരും പങ്കാളികളാണ്, ഇവരുടെയെല്ലാം നടത്ത കൂട്ടായ്മ ക്കിടയിൽ ഉരുത്തിരിയുന്ന ക്ഷേമപദ്ധതികളാണ് ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്, ഇവരുടെ ആരോഗ്യം സംരക്ഷികുന്നതോടൊപ്പം നാടിൻ്റെയും, കാടിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യം സംരക്ഷിക്കുക എന്നത് ലക്ഷ്യമാക്കി നടത്തുന്ന ഒരു മെഗാ മെഡിക്കൽ ക്യാമ്പ് 2022 ജൂലായ് 22 ഞായറാഴ്ച ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിൽ നടക്കുകയാണ് ശ്രീ സേവ്യർ ചിറ്റിലപ്പള്ളി MLA അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ്, റവന്യുമന്ത്രി ശ്രീ കെ രാജൻ ഉത്ഘാടനം നിർവഹിക്കും,, ശിശുരോഗ വിഭാഗം, കാർഡിയോളജി, ജനറൽ മെഡിസിൻ, ഇ, എൻ, ടി, ദന്തരോഗം, മുതലായവയുമായ് ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോകടർമാരുടെ സേവനം ലഭ്യമാകുന്നതാണ്, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, ശ്രീരാമകൃഷണമഠവും, വിലങ്ങൻസ്ട്രെക്കേഴ്സും ചേർന്ന് നടത്തുന്ന ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പേരുകൾ രജിസ്ടർ ചെയ്യാൻ വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത് ചിറ്റിലപ്പള്ളി-അമല ,9497656665,,, ഐശ്വര്യ ഫാബ്രിക്സ്, പേരാമംഗലം- 94472 38778, അക്ഷയ ഹോം അപ്ലയൻസ് മുതുവറ - 99471 33671, ശ്രീരാമകൃഷ്ണഗുരു കുല വിദ്യാമന്ദിരം എന്നിവിടങ്ങളിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതിനാൽ പൊതുജനങ്ങൾക്ക് വളരെ സഹായകമായിട്ടുണ്ട്, സ്ട്രൈക്കേഴ്‌സിൻ്റെ പ്രസിഡൻ്റ് വത്സ ഡേവിസ്,, സെക്രട്ടറി ശശി കളരിയേൽ, കോർഡിനേറ്റർ, രവീന്ദ്രൻ' കെ., യും സംഘാടകരും ചേർന്ന് നടത്തുന്ന ഈ മെഗാ ക്യാമ്പ് പര മാവധിപ്രയോജനപ്പെടുത്താൻ തൃശൂർ നിവാസികൾ തയ്യാറെടുക്കുകയാണ്