പാസഞ്ചര്‍ ട്രെയിന്‍ പുനരാരംഭിക്കാന്‍ കേരളം കത്തയച്ചു, പ്രതികരിക്കാതെ റെയില്‍വേ
കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവെച്ച പാസഞ്ചര്‍, മെമു ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളം റെയില്‍വേ അധികൃതര്‍ക്ക് കത്തയച്ചു. എന്നാല്‍ കേരളത്തിന്‍റെ ആവശ്യത്തോട് റെയില്‍വേ പ്രതികരിച്ചിട്ടില്ല.
ജനുവരി 9ാം തീയ്യതി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ അയച്ച കത്തില്‍ റിസര്‍വ്ഡ് അല്ലാത്ത ട്രെയിനുകള്‍ ഓടിക്കണമെന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളം ആവശ്യപ്പെടാത്തതുകൊണ്ടാണ് പാസഞ്ചര്‍, മെമു സര്‍വീസുകള്‍ പുനരാരംഭിക്കാത്തതെന്ന ന്യായമാണ് റെയില്‍വേ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത്.
സംസ്ഥാനത്തിന്‍റെ കത്ത് റെയില്‍വേ ബോര്‍ഡിലേക്ക് പോയതിനാല്‍ ഇനി തീരുമാനമെടുക്കേണ്ടത് റെയില്‍വേയുടെ ഉന്നത അധികൃതരാണ്. സാമൂഹിക അകലം പാലിച്ചു ട്രെയിനുകളോടിക്കാമെന്നിരിക്കേ റെയില്‍വേ അധികൃതര്‍ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്ന് റെയില്‍വേ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)