ബിനാനി പുരത്തു ഭൂഗർഭ അറയിൽ നിന്നും സ്പിരിറ്റ് കണ്ടെടുത്ത കേസിൽ സ്പിരിറ്റ് എത്തിച്ച ഡ്രൈവർ പിടിയിൽ.
എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ആലുവ എക്സൈസ് റേഞ്ച് ഓഫീസിലെ സ്പിരിറ്റ് കേസിൽ ഗോവയിൽ നിന്നും സ്പിരിറ്റ് ബിനാനിപുരത്തുള്ള ഭൂഗർഭ അറയിൽ എത്തിച്ച ഡ്രൈവർ കൂടി പിടിയിലായി. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ തിമിരി വില്ലേജിൽ മനാട്ടി ദേശത്ത് തിരുനിലക്കാറ്റ് വീട്ടിൽ സുരേന്ദ്രൻ മകൻ ഗോപകുമാർ റ്റി. എസ്.(32 വയസ്സ് ) നെ ക്രൈം ബ്രാഞ്ച് ജോയിന്റ് എക്സൈസ് കമ്മീഷണർ ടി. എ. അശോക് കുമാറിന്റെ മേൽ നോട്ടത്തിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ, മജു ടി എം ന്റെ നേതൃത്വത്തിലുള്ള സംഘം 05/07/2022 വൈകുന്നേരം അറസ്റ്റ് ചെയ്തു. 30.03.2022 ൽ കളമശ്ശേരി ദേശിയ പാതയിൽ വച്ചുള്ള വാഹന പരിശോധനയിലും കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ ഇടയാർ ബിനാനിപുരത്തുള്ള ഗോഡൗണിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചു വച്ച 8190 ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് കണ്ടെടുത്തിരുന്നത്. ഈ അറസ്റ്റോടു കൂടി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം 6 ആയി. പ്രതിയെ ബഹുമാനപ്പെട്ട ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. എ. കെ. ഫൈസൽ പ്രിവന്റീവ് ഓഫീസർമാരായ ടി. എം. വിനോദ്, കെ. സാലിഹ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. പി. പ്രശോബ്, ബി. ജിതിഷ് എക്സൈസ് ഡ്രൈവർമാരായ ഷിജു ജോർജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Comments (0)