മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതായി ആരോപണം

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതായി ആരോപണം

അട്ടപ്പാടി : ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആള്‍കൂട്ടം തല്ലി കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മാതാവ് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഷഫിന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല ആദിവാസി പരമ്പരാഗത ചികിത്സ എന്ന പേരില്‍ നടക്കുന്ന ഗുരുകുലം ചികിത്സാലയത്തില്‍ നിന്നാണ് മധു വധ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പണം നല്‍കി വന്നതെന്ന ആരോപണം ശക്തമായിട്ടും ലൈസന്‍സ് ഇല്ലാതെ (ആദിവാസികള്‍ക്ക് പരമ്പരാഗത നാട്ടു ചികിത്സ നടത്താന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല) പ്രവര്‍ത്തിപ്പിക്കുന്നത് ഈ കുടുംബത്തില്‍ ബന്ധുത്വം നേടിയ പുറത്ത് നിന്നുള്ള സമുദായക്കാരാണ് ഇവിടെ അനധികൃതമായി ചികിത്സ നടത്തി കൊണ്ടിരിക്കുന്നത്. ഇത് പരിശോധിക്കാനോ, നടപടിയെടുക്കാനോ, പോലീസോ, ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല. ഇവിടുത്തെ ചികിത്സയുടെ പേരില്‍ ദിനംപ്രതി സര്‍ക്കാറിന് ഒരു രൂപ പോലും നികുതി ലഭിക്കുന്നില്ല. ഇവിടെ ചികിത്സയുടെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. ആദിവാസി സംരക്ഷണത്തിനെന്ന പേരില്‍ നില്ക്കുന്ന ചില സംഘടനകളും, ചുരുക്കം ചില പ്രാദേശിക പത്രപ്രവര്‍ത്തകരുമാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇത്രയധികം തുക ഇവിടെ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്ന കോടിക്കണക്കിന് രൂപ മുതലായവയെ കുറിച്ച് കേന്ദ്ര ഏജന്‍സികളും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.