ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷണം: കെ സുരേന്ദ്രൻ

ഓമനക്കുട്ടന്റെ  ആത്മഹത്യ അന്വേഷണം: കെ സുരേന്ദ്രൻ

പത്തനംതിട്ട: സിപിഎം മുൻ കോന്നി ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ആണെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഓമനക്കുട്ടന് സിപിഎമ്മിന്റെ നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്കുമുമ്പ് ഓമനക്കുട്ടനെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു.വെള്ള പുതപ്പിച്ച് കിടക്കുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയായിരുന്നുവെന്നു ഓമനക്കുട്ടൻ പറഞ്ഞു എന്ന് ഭാര്യ പറഞ്ഞത്  ഞെട്ടിക്കുന്നതാണ്. സിപിഎമ്മിന്റെ ഫാസിസത്തിന്റെ അവസാന ഉദാഹരണമാണ് ഓമനക്കുട്ടനെന്നു സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടൻ മുറിയിൽ കയറി വാതിലടച്ചു ഇരിക്കുകയായിരുന്നു.  സിപിഎമ്മിനെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണം എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തിൽ സിപിഎമ്മിനെ ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.