സെക്രട്ടേറിയറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം
തിരുവനന്തപുരം: സെക്രേട്ടറിയറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിനു പ്രവേശന നിയന്ത്രണ ഉപാധി (ആക്‌സസ് കണ്‍ട്രോള്‍ സിസ്‌റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അംഗപരിമിതര്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍. സൗജന്യമായാണ് ഈ പദ്ധതിക്കു സാങ്കേതിക സഹായം നല്‍കുക.
Comments (0)