കൊച്ചി:യാത്രക്കാരുമായി എത്തുന്ന, സ്വകാര്യ, ടാക്സി വാഹനങ്ങൾക്ക് പ്രവേശന ടോൾ എന്ന പേരിൽ ഏർപെടുത്തിയ പിടിച്ചുപറി നടപടി കൊച്ചി സിയാൽ വിമാന താവള അധികൃതർ പിൻവലിക്കണമെന്ന് ആർ എസ് പി (R S P) ആലുവ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നേരത്തെ പ്രവേശന കവാടത്തിലൂടെ യാത്രക്കാരെ ഇറക്കി മടക്ക കവാടത്തിലൂടെ പോകുന്നതിന് എല്ലാ വാഹനങ്ങൾക്കും 10 മിനിറ്റ് സമയം അനുവദിച്ചിരുന്നു. ടെർമിനലുകൾ വികസിപ്പിച്ചതിലൂടെ 10 മിനിറ്റിൽ ഏറെ സമയവും റോഡിലൂടെ കറങ്ങി വരുന്നതിന് വേണ്ടി വരുന്നുണ്ട് ഇതുമൂലം രണ്ട് മിനിറ്റ് പോലും ഇറങ്ങുവാൻ സമയംലഭിച്ചിരുന്നില്ല. സ്വകാര്യ വാഹനങ്ങൾക്ക് 10 മിനിറ്റ് കഴിഞ്ഞാൽ 60 രൂപ പാർക്കിംങ്ങ് ഫീ ഉണ്ടായിരുന്നത് 100 രൂപയായി വർദ്ധിപ്പിച്ചു. ടിക്കറ്റ് എടുത്തു വരുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ പ്രവേശിക്കണമെങ്ങിൽ പണം മുടക്കണമെന്നത് ഇവിടെ മാത്രം കാണുന്ന വിരോധാഭാസമാണ്. . പൊതു ജന പങ്കാളിത്തത്തോടെ കുറഞ്ഞ വിലക്ക് ഭൂമി ലഭിച്ചത് കൊണ്ടാണ് വലിയ വികസനം നടത്തുവാൻ കഴിയുന്നതു്. കുത്തക കോർപ്പറേറ്റ് കമ്പനികളെ പോലെ ലാഭേച്ച മാത്രമായി സിയാൽ മാറുന്നത് അംഗീകരിക്കാൻ കഴിയില്ല. അതുപോലെ ഇവിടുത്തെ സ്വകാര്യ സുരക്ഷാ വിഭാഗവും പാർക്കിംഗിലെയും, കവാടങ്ങളിൽ ടോൾ പിരിക്കുന്നവരും സ്വകാര്യ ഗുണ്ട സംഘങ്ങളെ പോലെയാണ് വാഹനയാത്രക്കാരോട് പെരുമാറുന്നത്, സുരക്ഷാ നടപടികളും യാത്രാക്കാർക്ക് വേണ്ടതായ സൗകര്യങ്ങളും ചെയ്തു തരുന്നതിൻ്റെ പേരിൽ യാത്രികരെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ പൊതുവികാരം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കയാണ്,
ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, എസ് ജലാലുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി. വിജയൻ , ജോർജ് ഓനാട്ട് , ഫ്രാൻസീസ് ബെന്നറ്റ് , അരുൺ കുമാർ . മധൂ ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Comments (0)