"ബ്രാഞ്ച് സെക്രട്ടറിമാരിൽ "വളയിട്ട കൈകൾ " അമരത്ത്

"ബ്രാഞ്ച് സെക്രട്ടറിമാരിൽ "വളയിട്ട കൈകൾ " അമരത്ത്

23-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായ് സി.പി.എം, സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളുടെ നിയന്ത്രണങ്ങൾ വളയിട്ട കൈകളെ ഏല്പിച്ചു കൊണ്ട് സ്ത്രീശാക്തീകരണ രംഗത്ത് പാർട്ടി കൂടുതൽ വനിതകളെ ചുമതലയേൽപിച്ചത് അടുക്കളയിലും അ രംഗത്തും പാർട്ടിയുടെ മുഖഛായ മാറി കൊണ്ടിരിക്കുന്നു. പാർട്ടിയിലും വർഗ ബഹുജന സംഘടനകളിലും മഹിളകളുടെ സാന്നിദ്ധ്യം മുമ്പെങ്ങുമില്ലാത്ത വിധം വ്യാപകമായി സംസ്ഥാനത്താകെ 1951 സ്ത്രീകളാണ് പാർട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് തലം നിയന്ത്രിക്കാനുള്ള സാരഥ്യം ഏറ്റെടുത്തിരിക്കുന്നത് ആകെയുള്ള 35 179 ബ്രാഞ്ചുകളിൽ വനിതാ അംഗങ്ങളുടെ എണ്ണം 10493 ആണ് കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വനിതാ ബ്രാഞ്ച് സെക്രട്ടറിമാർ, കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ച് സിക്രട്ടറി 19 കാരിയായ ശുഭലക്ഷ്മിയാണ് ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സിക്രട്ടറി, വിദ്യാർത്ഥി സംഘടനയായ SFI യിൽ നിന്നും കുടുംബശ്രീ പ്രവർത്തനങ്ങളിൽ നിന്നും ,പാർട്ടി പ്രവർത്തനങ്ങളിലേക്ക് കൂടുതൽ വനിതകൾ കടന്നു വരുന്നുണ്ട്, അടുക്കള മുതൽ അ രംഗത്തേക്ക് കൂടുതൽ മികച്ച പ്രവർത്തകരായി വനിതകൾ എത്തുന്നതോടെ പാർട്ടി കൂടുതൽ ജനകീയമായി കൊണ്ടിരിക്കയാണ്