പിന്‍ തുടരേണ്ട മാതൃക ; ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല; പ്രധാനമന്ത്രിയുടെ ഭക്ഷണച്ചെലവ് സ്വന്തം കീശയില്‍ നിന്നെന്ന് വിവരാവകാശ രേഖ

പിന്‍ തുടരേണ്ട മാതൃക ; ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല; പ്രധാനമന്ത്രിയുടെ ഭക്ഷണച്ചെലവ് സ്വന്തം കീശയില്‍ നിന്നെന്ന് വിവരാവകാശ രേഖ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്ഷണത്തിനുള്ള ചെലവ് അദ്ദേഹം സ്വയം വഹിക്കുകയാണെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അതിനായി പണം ചെലവഴിക്കുന്നില്ലെന്നും വിവരാവകാശ രേഖ. പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ്ങാണ് വിവരാവകാശത്തിന് മുറപടി നല്‍കിയത്. അതേസമയം, പ്രധാനമന്ത്രിയുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിന് ചട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് നിയമപ്രകാരമുള്ള വര്‍ദ്ധനവ് നടത്തുന്നുണ്ടെന്ന് മാത്രമാണ് മറുപടിയുള്ളത്. പ്രധാനമന്ത്രിയുടെ വസതിയുടെ സംരക്ഷണം കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണെന്നും വാഹനങ്ങളുടെ ഉത്തരവാദിത്തം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണെന്നും മറുപടിയിലുണ്ട്. പാര്‍ലമെന്റിലെ കാന്റീന്‍ നടത്തിപ്പുമായി സംബന്ധിച്ച് നിരവധി മാറ്റങ്ങള്‍ മോദി കൊണ്ടുവന്നിരുന്നു. 2021 ജനുവരി 19 മുതല്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റ് കാന്റീനില്‍ നല്‍കിയിരുന്ന സബ്‌സിഡി ഒഴിവാക്കി. അതിനു മുമ്പ് പാര്‍ലമെന്റ് കാന്റീന്‍ സബ്‌സിഡിക്ക് വേണ്ടി ചെലവഴിച്ചത് 17 കോടി രൂപയാണ്.