ജില്ലാ പോലീസ് ആസ്ഥാനത്തിന് മൂക്കിന് തഴെ നക്ഷത്ര തലത്തിലുള്ള പെൺവാണിഭം ,സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മന്ത്രിയുടെ ആഫീസിൻ്റെ താത്പര്യമോ?
കോട്ടയം: അക്ഷരനഗരിക്ക പമാനമായി കോട്ടയം ജില്ല പോലീസ് ആസ്ഥാനവും ജില്ലാ കലക്ട്രേറ്റിനും മൂക്കിന് താഴെ നടന്ന ക്രിമിനൽ പോലിസ് കാരുൾപ്പെടെ പങ്കാളിത്വം വഹിച്ചുകൊണ്ട് നടത്തിയ പെൺവാണിഭ കച്ചവടം പിടിക്കപ്പെട്ടതും അതിനെ മൂടി വക്കാൻ ശ്രമിച്ചതും ഇത് സംബന്ധിച്ച് സ്റ്റേറ്റ് എസ്, എസ്, ബി: നൽകിയ റിപ്പോർട്ട് മുക്കി വക്കുന്നതും മന്ത്രിയുടെ ഓഫീസിൻ്റെ താത്പര്യമാണെന്ന് ആക്ഷേപം ഉയരുന്നു. കാരണമായി പറയുന്നത് കോട്ടയത്തെ പ്രധാന സ്റ്റേഷനുകളിൽ മന്ത്രിയുടെ ആജ്ഞകളും പ്രത്യേക താത്പര്യങ്ങളും മാത്രം നടത്താൻ തയ്യാവുള്ളവരെ മാത്രം അവർ എത്ര ആരോപണ വിധേയരായാലും സേനയിലെ അച്ചടക്കം ലംഘിച്ചിട്ടുള്ളവരായാലും പ്രശ്നമല്ല എന്തു വില കൊടുത്തും അവരെ അവിടങ്ങളിൽ പോസ്റ്റ് ചെയ്യുക എന്നതാണ് നിലനിൽകുന്നതെന്നതിൽ സേനയിൽ തന്നെ പല ഉദ്യോഗസ്ഥരും അസംതൃപ്തരാണ് മന്ത്രിയുടെ അനിഷ്ടത്തിന് പാത്രമായാൽ കുടുംബം വിട്ട് ദൂരെ പോകേണ്ടി വരുമെന്നതിനാൽ പലരും സഹിക്കുകയാണ്, ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അഞ്ച് വീടുകൾ എടുത്തിട്ടാണ് ഉന്നതരുടെ ഇടപാടുകൾക്ക് വേണ്ടി മാത്രം അവിടെ അനാശ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഇതിൻ്റെ മേട്രൻ്റെ ജോലി ചെയ്തിരുന്നത് ഒരു വനിതാ പോലീസിൻ്റെ സഹായത്തോടെയായിരുന്നു എന്നും ആരോപണമുണ്ട്, സ്റ്റേഷനിൽ വരുന്ന പരാതിക്കാരികളായ സമ്പന്നരെയും സൗന്ദര്യവതികളെയും വട്ടമിട്ട് പ്രലോഭനങ്ങൾ നൽകിയും അവർ നൽകുന്ന പരാതികളുടെ പരിഗണനാ മുൻ ക്രമത്തിനും, ചിലരെ ഭീഷണിപ്പെടുത്തിയും ഈ ലായത്തിൽ എത്തിക്കാറുണ്ടെന്നാണാക്ഷേപം, ചില ക്രിമിനൽ ചുറ്റുപാടുള്ള ഉദ്യോഗസ്ഥരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അവർ നൽകുന്ന പരാതികൾ പരിഗണിക്കുക പോലുമില്ല, ഒരു എ, എസ്, ഐ യുടെ നേതൃത്വത്തിൽ എടുത്ത വാടക വീടുകളിലാണ് പോലീസിംഗിന് വിരുദ്ധമായ എല്ലാ കാര്യങ്ങളും നടക്കുന്നത് ജില്ലയിലെ സേനാ വിരുദ്ധ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതും സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരാണെങ്കിലും ഇതിനെ കുറിച്ച് അന്വേഷിച്ച് കഴിയുന്നതും ഈ വിഷയങ്ങൾ മൂടിവക്കുകയും ഇരുചെവി അറിയാതിരിക്കാനും നിയോഗിക്കപ്പെട്ടത് കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയനും വളച്ചൊടിക്കലിനും കുതന്ത്രങ്ങൾക്കും പ്രാപ്തനായ നിരവധി ആരോപണങ്ങൾക്ക് വിധേയനായ ഒരു ഡി.വൈ, എസ്, പി.യെ തന്നെ നിയോഗിച്ചത് ജില്ലാ പോലീസ് മേധാവിയാണ്, പോലീസ് ആസ്ഥാനത്തേക്ക് ഉയർന്ന പദവിയിൽ കണ്ണും നട്ട് ഉടനെ പോകാൻ തയ്യാറായി നിൽക്കുന്ന ജില്ലാ മേധാവി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് പരസ്യമാക്കുന്നതിൽ ആശങ്കാകുലനാണ്, സംസ്ഥാനത്തെ ഏറ്റവും നല്ല പോലീസ് ജില്ലയായിരുന്ന കോട്ടയത്തിന് ജില്ലയുടെ മന്ത്രിയുടെയും, ജില്ലാ പോലീസ് മേധാവിയുടെയും സഹകരണത്തിൽ ഏറ്റവും മോശപ്പെട്ട പോലീസ് ജില്ലയെന്ന ഖ്യാതി ഉണ്ടായതിൽ പ്രത്യേകിച്ച് പെൺവാണിഭ കഥകളിൽ പോലിസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശകൾ ചെയ്യുന്നു എന്നതിൽ ഭരണകക്ഷിയിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്



Editor CoverStory


Comments (0)