ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ചമഞ്ഞു മോഷണം; മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചമഞ്ഞു മോഷണം നടത്തിയ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി കടത്തുംകടവത്തേട്ട് ആനന്ദവിലാസം പ്രസാദാണ് (49) പിടിയിലായത്. ഒരാഴ്ചയായി പാലായില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ കബളിപ്പിച്ച് താമസിക്കുകയും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ടൂറിസ്റ്റ് ഹോമില്‍ പരിചയപ്പെട്ട കാവനാല്‍ കുഞ്ഞുമോന്റെ മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്.
ഫോണ്‍ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പ്രസാദിനെ പിടികൂടാനെത്തിയ പൊലീസിനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആണെന്നാണു പറഞ്ഞത്.



Author Coverstory


Comments (0)