പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട
പെരുമ്പാവൂര്‍ : നഗരസഭയിലെ വിവിധയിടങ്ങളില്‍ നഗരസഭാ പോലീസ് അക്സൈസ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
ഗാന്ധി സ്ക്വയര്‍,പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നു രണ്ടുകിലോയോളം വരുന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത് .വര്‍ഷങ്ങള്‍ക്ക് മുന്‍പ് കച്ചവടം നിര്‍ത്തിയതിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന മുറികള്‍ക്കുള്ളില്‍ ചാക്കുകെട്ടുകളിലാക്കിയാണ് ലഹരി വസ്തുകള്‍ സൂക്ഷിച്ചിരുന്നത്.നഗരസഭ ചെയര്‍മാന്‍ റ്റി എം സക്കീര്‍ ഹുസൈന്‍റെ നേതൃതത്തില്‍ ഈ മുറികളുടെ പൂട്ടുപോളിച്ചിട്ടാണ് ലഹരി ശേഖരം പിടികൂടിയത്.ലഹരി ഉപയോഗത്തിന്റെ ഹബ്ബായി പെരിമ്പാവൂര്‍ മാറികൊണ്ടിരിക്കുന്നുവെന്ന ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ നഗരത്തിലേക്കെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് വില്പന നടത്തുവാനാണ് വലിയ തോതില്‍ ലഹരി ശേഖരം സൂക്ഷിച്ചിരുന്നതെന്ന് അതികൃതര്‍ പറഞ്ഞു.ഇതിനു മുന്‍പും ഇതുപോലെ ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെങ്കിലും ലഹരിയുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ അതിക്രിതര്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇതു പോലൊരു പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്തുമെന്നും പെരുമ്പാവൂരിനെ [പൂര്‍ണമായും ലഹരി മുക്തമാക്കും എന്നതാണ് ലക്ഷ്യമെന്നും അതികൃതര്‍ വ്യക്തമാക്കി.ലഹരി വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മുറികളുടെ ഉടമകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)