കരി ഓയിലും ആസിഡും ചേർത്ത മാരക രാസ പദാർത്ഥം ഭക്ഷ്യ എണ്ണയിലും ആയുർവേദ മരുന്നുകളിലും ചേർക്കുന്നു. പി.സി.ബി ചെയർമാനു പരാതി നൽകിയിട്ടും നടപടിയില്ല.

കരി ഓയിലും ആസിഡും ചേർത്ത മാരക രാസ പദാർത്ഥം ഭക്ഷ്യ എണ്ണയിലും ആയുർവേദ മരുന്നുകളിലും ചേർക്കുന്നു. പി.സി.ബി ചെയർമാനു പരാതി നൽകിയിട്ടും നടപടിയില്ല.
പാലക്കാട്: കഞ്ചിക്കോട് മേഖലയിൽ നിയമപരമായ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന എ, പി.ജെ, റിഫെനറീസ് എന്ന കമ്പനിക്കെതിരെ പൊലൂഷൻ കൺട്രോൾ ചെയർമാനും, മെമ്പർ സിക്രട്ടറിക്കും കൃത്യമായ കാര്യങ്ങൾ ബോധ്യപ്പെടുത്തി പരാതി അയച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വഴി കരിഓയിലും ആസിഡും ചേർത്തമാരക രാസപദാർത്ഥം ഭക്ഷ്യ എണ്ണയിലും ആയുർവേദ മരുന്നുകളിലും ചേർത്ത് മലയാളികൾ ഉൾപ്പെടെ കഴിക്കേണ്ടി വരുന്നതിനാൽ മാരക രോഗങ്ങൾക്കടിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുക വഴി എന്ത് അഴിമതിയും കാണിക്കാനുള്ള വിഭാഗമായി പൊലൂഷൻ കൺട്രോൾ വിഭാഗം,, ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ളവർക്ക്ഷോപ്പുകളിൽ നിന്നും വാഹനങ്ങളിലും മറ്റ് യന്ത്ര ഭാഗങ്ങളിൽ നിന്നും ഉപയോഗിച്ച് പുറം തള്ളുന്ന ഉപയോഗശൂന്യമായ കരി ഓയിൽ സംഭരിച്ച് പാലക്കാട് പ്രവർത്തിക്കുന്ന ഫാക്ടറിയിൽ കൊണ്ട് പോയി ആസിഡ് ഉപയോഗിച്ചും മറ്റ് മാരകമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചും നിറം മാറ്റി ഭക്ഷ്യ എണ്ണകളിലും ആയുർവേദ മരുന്നുകളിലും വെളിച്ചെണ്ണ എന്ന പേരിൽ ഉപയോഗിക്കാനാണ് ഇത് ഉപയോഗിക്കുന്നത്, ഇത് വളരെ വില കുറവിൽ തട്ടുകടകളിലും, ചിപ്സുകൾ ഉണ്ടാക്കുന്ന കടകളിലും (കായ തുടങ്ങിയ വറുത്ത് നൽകുന്ന കടകളിലും ) നൽകി ജനങൾ വാങ്ങി ഭക്ഷിക്കാനും, മാരക രോഗങ്ങൾക്ക് വിധേയമാകാനും ഇട വരുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുകയും, ഈ വിപത്ത് വിതക്കുന്നവരെ കുറിച്ച് പൊലൂഷൻ കൺട്രോൾ വിഭാഗംചെയർമാനും, മെമ്പർ സിക്രട്ടറിക്കും മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം എന്ന സംഘടനയുടെ ചെയർമാൻ രേഖാമൂലം പരാതി നൽകിയെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു., എന്ന മട്ടിലാണ് വകുപ്പ്, മുഖ്യമന്ത്രിയുടെ കീഴിലാണ് ഈ വകുപ്പ് എങ്കിലും ഇവിടത്തെ ചില ഉദ്യോഗസ്ഥൻമാർ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരായാണ് വകുപ്പിനെ അഴിമതിയുടെയും കൈക്കുലിയുടെയും കുത്തരങ്ങാക്കി മാറ്റിയിരിക്കുന്നത്, ജനങ്ങളുടെ ജീവിതത്തിനും പരിസ്ഥിതിക്കും യാതൊരു വിലയും നല്കാതെ സ്വന്തം കീശ എങ്ങനെ വീർപ്പിക്കാം എന്ന തിരക്കിലാണവർ പൊതുജനവുമായി അധികം നേരിട്ട് സമ്പർക്കമില്ലാത്ത വിഭാഗമായതിനാൽ ഇവിടുത്തെ കെടുകാര്യസ്ഥതയും കൈക്കുലിയും പുറത്ത് ആരും അറിയുന്നില്ല എന്നുള്ളതിനാൽ എന്തഴിമതിയും ഇവിടെ നടത്താൻ എളുപ്പമാണ്, ഒരു മാസം മുമ്പേ ചെയർമാൻ്റെ പേരിൽ തന്നെനൽകിയ പരാതിയെക്കുറിച് ചെയർമാനാടു് ചോദിച്ചപ്പോൾ ഞാനിതൊന്നും കണ്ടിട്ടില്ലേ എന്ന നിലപാടിലായിരുന്നു.എന്നാൽ സ്ഥലം എഞ്ചിനീയറോട് ചോദിച്ചപ്പോൾ ഇപ്പോൾ ജോലിക്ക് പുതിയ പിള്ളേരാണ് അവരിതൊക്കെ പഠിക്കാൻ സമയമെടുക്കും പഠിച്ചിട്ട് നടപടിയെടുക്കും എന്ന മറുപടിയും, പിള്ളേര് പഠിച്ചിട്ട് വരുമ്പോഴേക്ക് കേരളത്തിൽ ഈ കരി ഓയിൽ വെളുപ്പിച്ച് വെളിച്ചെണ്ണയാക്കി കഴിച്ചവർ ജീവനൊടെ ഭൂമിയിൽ ഉണ്ടാവുമെന്ന് ആർക്കും ഉറപ്പുണ്ടാവുകയില്ല ഒരു കാര്യം ഉറപ്പാണ് മുതലാളിക്ക് കിട്ടുന്ന ലാഭത്തിൽ നല്ലൊരു വിഹിതം ചെയർമാൻ മുതൽ താഴേക്ക് വേണ്ടപ്പെട്ടവർക്ക് കൃത്യമായി ലഭിക്കുമെന്ന് അരി ആഹാരം കഴിക്കുന്നവർക്കറിയാം,, അങ്ങനെ ഇന്ത്യയിൽ കേരള സംസ്ഥാനത്ത് ഏറ്റവും അധികം മാരക രോഗികളെ സൃഷ്ടിക്കുന്നതിൻ്റെ ക്രഡിറ്റ് പൊലൂഷൻ കൺട്രോൾ വിഭാഗത്തിന് തന്നെയായിരിക്കും എന്നുള്ളത് ചരിത്ര ലിബികളിൽ രേഖപ്പെടുത്താൻ ഈ ഉദ്യോഗസ്ഥർ കാണിക്കുന്ന വ്യഗ്രത ഇവിടുത്തെ ജനങ്ങളെയും പരിസ്ഥിതിയേയും നശിപ്പിക്കുപ്പെന്ന് ഉറപ്പാണ്