തൃശൂർ: സാംസ്കാരിക തലസ്ഥാനമായ തൃശിവപേരുരിൽ നിന്നും സ്ത്രീ ശാക്തീകരണത്തിൻ്റെ പുതിയ അദ്ധ്യായം കുറിച്ചു കൊണ്ട് സോഫ്റ്റ് എന്ന സംഘടന പുതിയ ചരിത്രം കുറിക്കുന്നു. ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി സ്ത്രീയുടെ പൊതുവായ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന കാഴ്ചാടിന് പ്രാധാന്യം നൽകിയാണ് സോഫ്റ്റിൻ്റെ മുന്നോട്ട് ഉള്ള പ്രയാണം, സ്ത്രീകളെ സംബന്ധിക്കുന്നത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വ്യക്തിഗതമായി മാത്രമല്ല സമൂഹത്തിൻ്റെ തുമായ ,രാഷ്ട്ര നിർമാണത്തിലും സ്ത്രീയുടെ അന്തസ്സോടെയുള്ള പങ്കാളിത്വവും അഭിമാനവും ഉറപ്പ് വരുത്തുകയും അനഭിമതമായ പ്രവർത്തികളെ പ്രതിരോധിക്കുകയും അതിനെ നേരിട്ടു് സ്ത്രീകളെ സ്വയംപര്യാപ്തതിയിലേക്കെത്തിക്കുക എന്നതും സോഫ്റ്റ് ഒരു നിയോഗമായി ഏറ്റെടുക്കുന്നു.
മനുഷ്യചരിത്രം തുടങ്ങിയ നാൾ മുതൽ സ്ത്രീകൾ അനുഭവവിച്ചുവരുന്ന വളരെ പ്രാധാന്യമുള്ള പ്രശ്നങ്ങളാണ് ലിംഗസമത്വവും
സ്ത്രീ ശാക്തീകരണവും. കേരളത്തിൽ നിലനിന്നുവന്ന രാഷ്ട്രീയ പാർട്ടികളും, സാമൂഹിക സാംസ്‌കാരിക സംഘടനകളും കഴിഞ്ഞ ദീർഘകാലമായി പ്രവർത്തിച്ചിട്ടും സ്ത്രീകളെ ഒറ്റപെടുത്തി വേട്ടയാടുന്ന രീതി ഈ ഇരുപത്തിയൊന്നാം നൂറ്റിയാണ്ടിലും നിലനിൽക്കുന്നു എന്ന യാഥാർഥ്യം മനസിലാക്കിയ സാഹചര്യത്തിലാണ് തൃശൂർ കേന്ദ്രീകരിച്ച് S.O.F.T (സോഷ്യൽ ഓർഗനൈ സേർസ് ഫോറം ഓഫ് തൃശൂർ ) എന്ന പബ്ലിക് വോളന്റീയർ ഫോറം രൂപീകരിക്കപ്പെട്ടത്.ആ ധുനിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാനപ്രശ്നം സൈബർ ( ഇന്റർനെറ്റ് ) ലോകത്തിലെ ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ആയിരിക്കെ S.O.F.Tന്റെ നേതൃത്വത്തിൽ 19/03/2023 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങബുഴ ഹാളിൽ രാവിലെ 10 am മുതൽ 1 pm വരെ " സ്ത്രീകൾ അറിയേണ്ട സൈബർ കുറ്റകൃത്യങ്ങൾ " എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടന്നു. ഭാരതത്തിലെ ആദ്യത്തെ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ എന്ന ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് കരസ്ഥമാക്കിയ ശ്രീമതി. പാട്ടത്തിൽ ധന്യ
മേനോൻ നയിച്ച സെമിനാറിന്റെ ഉദ്ഘാടന കർമ്മവും , S.O. F. T എന്ന പബ്ലിക് ഫോറത്തിന്റെ ഓപചാരിക പ്രഖ്യാപനവും ഗാർഗി ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രസിഡണ്ടും പൊതുപ്രവർത്തകയുമായ ശ്രീമതി. ശോഭ സുരേന്ദ്രനും നിർവഹിച്ചു.SOFT ന്റെ മുഖ്യ രക്ഷാധികാരി പി. ആർ. സോംദേവ് മുഖ്യ പ്രഭാഷണം നടത്തി. SOFT പ്രസിഡന്റ് മഞ്ജുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ഡി. ബി. ഐ ജില്ലാ കോർഡിനേറ്റർ കെ. എം. രവി, ഭാരതിയ ശിവ സേന സ്റ്റേറ്റ് പ്രസിഡന്റ് അനിൽ ദാമോദർ, ഉഷ നങ്യാർ, കെ. പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് കനകവല്ലി ടീച്ചർ സ്വാഗതവും ജനറൽ സെക്രട്ടറി വിജയ സുജിത്ത് നന്ദിയും പറഞ്ഞു.
Comments (0)