വന്ദേ ഭാരത് അട്ടിമറിശ്രമം, ഭീകരവാദികളെ കേരളത്തിലെ RPF രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവോ? കേന്ദ്രം ഗൗരവത്തിലേക്ക്,

വന്ദേ ഭാരത് അട്ടിമറിശ്രമം, ഭീകരവാദികളെ കേരളത്തിലെ RPF രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവോ? കേന്ദ്രം ഗൗരവത്തിലേക്ക്,

കൊച്ചി:
ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് കോഴിക്കോട് പന്നിയങ്കര റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിയ സംഭവത്തിൽ കല്ലായി സ്വദേശി മഠത്തിൽ വീട്ടിൽ നിഖിലിനെ RPF പിടികൂടിയത്.

സംഭവദിവസം രാത്രി ഒമ്പതരയോടെ വന്ദേ ഭാരത് എക്സ്പ്രസ് പന്നിയങ്കര ഭാഗത്തെ റെയിൽവേ പാളത്തിലൂടെ കടന്നുപോയപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്.
ഇക്കാര്യം  ലോക്കോ പൈലറ്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് RPF സംഘം സ്ഥലത്തെത്തി നോക്കിയപ്പോൾ  RK Mission സ്കൂളിന് സമീപം റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിയിരിക്കുന്നത് ബോധ്യപ്പെടുകയും ചെയ്തു.

 RPF നെ കണ്ടതും സമീപത്തുണ്ടായിരുന്ന നാല് / അഞ്ച് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നിഖിലിനെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് RPF ബന്ധപ്പെട്ടവരെ  അറിയിക്കുകയും ചെയ്തിരുന്നു.
പിടികൂടപ്പെട്ട നിഖിൽ കുറ്റം സമ്മതിക്കുകയും കൂട്ടാളികളായ നാല് പേരുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.
ബാക്കിയുള്ളവർ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണെന്നു ബോധ്യമായത്തോടെ RPF അനന്തരനടപടികളിൽ നിന്നും പിന്നാക്കം പോയി എന്നാണു അറിയാൻ കഴിഞ്ഞത്.

ഈ നിമിഷം വരെ ഒരു FIR പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സംഭവത്തിൽ കേവലം ഒരു Occurance Report തയ്യാറാക്കുക മാത്രമാണ് RPF ചെയ്തിട്ടുള്ളത്.
അതീവ ഗുരുതരമായ ഈ വിഷയത്തിൽ ബോധപൂർവം വരുത്തുന്ന ഈ "രക്ഷപ്പെടുത്തൽ നീക്കം" പല മുൻകാല കേസുകളുടെയും അന്വേഷണങ്ങൾ വഴി തിരിഞ്ഞു പോയിട്ടുണ്ട് എന്ന സംശയം ഉളവാക്കുന്നുണ്ട്. അതുപോലെ തന്നെ ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വന്ന് ചേരുന്ന ബംഗ്ലാദേശി കളയും മ്യാൻമാർ കാരെയും സംരക്ഷണം കൊടുത്ത് പുറത്തെത്തിച്ച് കൊടുക്കുന്ന ചില RPF കാർ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത് എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷൻ ചുമതലയുള്ള ചില ഉദ്യോഗസ്ഥരും മയക്കുമരുന്നു കടത്തുകാർക്ക് ഒത്താശ ചെയ്യുന്നതായും ഇത് സംബന്ധിച്ച് സ്റ്റേറ്റ് പോലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതായ് സൂചനയുണ്ട്, കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റയിൽവേ സംരക്ഷണ വിഭാഗത്തിൻ്റെ നിസ്സഹകരണവും സംസ്ഥാന പോലീസിനെ അസംതൃപ്തരാക്കിയിട്ടുമുണ്ട്, ഇക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുത്തിട്ടുമുണ്ട്.