മദ്യപാനാസക്തിക്ക് വിധേയനായ ആൾക്ക് ട്രാഫിക് ചുമതല നൽകി, ചാലക്കുടി പോലീസ്

മദ്യപാനാസക്തിക്ക് വിധേയനായ ആൾക്ക് ട്രാഫിക് ചുമതല നൽകി, ചാലക്കുടി പോലീസ്


ചാലക്കുടി: സ്ഥിരമായി അമിത മദ്യപാനം നടത്തി സാമൂഹ്യ അസ്വസ്ഥത നടത്തി കൊണ്ടിരിക്കുന്നയാൾക്ക് ഗതാഗത നിയന്ത്രണത്തിന്റെയും സ്റ്റേഷനിൽ വരുന്നവരെയും നിയന്ത്രിക്കുന്ന ചുമതലയേൽപ്പികുന്നതിൽ പോലിസ് കാരുടെയും നാട്ടുകാരുടെയും അമർഷം വ്യാപകമാകുന്നു. ചാലക്കുടി സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് എന്തോ പ്രത്യേകം താത്പര്യം ഉണ്ടെന്നാണ് സ്റ്റേഷനിൽ തന്നെയുള്ള പോലീസുകാർ പറയുന്നത്, തിരക്കേറിയ നഗരത്തിൽ ഗതാഗത ചുമതല വഹിക്കുന്ന വിമുക്തഭടനായ ഇയാൾ സ്ഥിരമായി വാഹനയാത്രക്കാരെ അസഭ്യം പറയുകയും അനാവശ്യ പിഴ ഈടാക്കുകയും ചെയ്യിക്കുന്ന ഇയാളെ സംരക്ഷിക്കുന്നത് സി.ഐ: ആണെന്ന് നാട്ടുകാർ പറയുന്നു.

സ്റ്റേഷനിൽ പരാതിയുമായി വരുന്നവരെയും മറ്റു പോലീസുകാർ കൊണ്ട് വരുന്ന പ്രതികളെയും നടയടിയും അതിക്രമങ്ങളും നടത്തുന്നത് മദ്യപാന ചികിത്സക്ക് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ സ്ഥിരം ചികിത്സ നേടുന്ന ഇയാളുടെ സ്ഥിരം വിനോദമാണ്, ഭരണകക്ഷി നേതാക്കൾ മാർക്ക്, മിലിറ്ററി ക്വോട്ട നൽകിയും' സർക്കിളിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് മറ്റ് പോലിസുകാർ വളരെ ഭയചികിതരായിരിക്കയാണ്, മദ്യപാന രോഗത്തിന് ചികിത്സ നേടുന്നയാളെ പോലീസ് ചുമതലകൾ ഏല്പിച്ചാൽ ഹോം ഗാർഡായഇയാൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്ക് പോലിസ് സേനക്ക് ആയിരിക്കും മാനക്കേട്