ഓപ്പറേഷന്‍ സ്‌ക്രീന്‍ : ഒടുവില്‍ 'മറനീക്കി' ഉന്നതരും നിയമത്തിന്റെ വഴിയില്‍
തിരുവനന്തപുരം : നിയമം "സാദാ"ജനത്തിനു മാത്രമല്ല, തങ്ങള്‍ക്കും ബാധകമാണെന്ന് ഒടുവില്‍ ഉന്നതര്‍ തിരിച്ചറിഞ്ഞുതുടങ്ങി. മന്ത്രിമാരും എം.എല്‍.എമാരും ഉന്നതോദ്യോഗസ്‌ഥരും ഇന്നലെ നിയമസഭയിലെത്തിയതു വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുമടക്കമുള്ള മറനീക്കിയശേഷം. സാധാരണക്കാരില്‍നിന്നു വന്‍തുക പിഴ ഈടാക്കുമ്ബോള്‍ത്തന്നെ, "ഓപ്പറേഷന്‍ സ്‌ക്രീന്‍" വകവയ്‌ക്കാതെ മന്ത്രിമാരും എം.എല്‍.എമാരും ഉന്നതോദ്യോഗസ്‌ഥരും യാത്രചെയ്യുന്നതു വിവാദമായിരുന്നു. ചില മന്ത്രിവാഹനങ്ങളില്‍നിന്ന് ഇനിയും കര്‍ട്ടനുകള്‍ നീക്കിയിട്ടില്ല. ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി ഇന്നലെയും വാഹനപരിശോധന തുടര്‍ന്നു.
ചില്ലുകളില്‍ മറയിട്ട വാഹനം പിടിക്കപ്പെട്ടാല്‍ 1250 രൂപയാണു പിഴ. മൂന്നുദിവസത്തിനകം കൂളിങ് ഫിലിമും കര്‍ട്ടനും ഇളക്കിമാറ്റി, ഉദ്യോഗസ്‌ഥരെ ബോധ്യപ്പെടുത്തുകയും വേണം. വീണ്ടും പിടിക്കപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും.



Author Coverstory


Comments (0)