ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആനയെ രക്ഷിക്കാനാവാതെ നിസഹായരായി ജനവും ഉദ്യോഗസ്ഥരും

ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആനയെ രക്ഷിക്കാനാവാതെ നിസഹായരായി ജനവും ഉദ്യോഗസ്ഥരും

ചാലക്കുടി : ചാലക്കുടി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ആന. പുഴയുടെ നടുക്കുള്ള തുരുത്തില്‍ കയറി നില്‍പ്പുണ്ടെങ്കിലും അവിടെ അത്ര സുരിക്ഷതമല്ല. പെരിങ്ങല്‍കുത്ത്് ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുമോ എന്ന ആശങ്കയിലാണ്. സമീപത്ത്് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നിസഹായരായി നില്‍പ്പുണ്ട്. ശക്തമായ ഒഴുക്കില്‍ ആന നില്‍ക്കുന്നിടത്തേക്ക് എത്തിപ്പെടുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏത്് വിധേനെ രക്ഷപ്പെടുത്തുവാന്‍ എന്താ വഴിയെന്ന് ആലോചിക്കുന്നുണ്ട്. പുഴയിലെ ഒഴുക്ക്് കുറയുകയാണെങ്കില്‍ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.