'തലവടി ചുണ്ടൻ ' വൃക്ഷപൂജ നടന്നു.
എടത്വ:തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ 'തലവടി ചുണ്ടൻ' സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. 'തലവടി ചുണ്ടൻ ' നിർമ്മിക്കുന്നതിന് ആവശ്യമായ തടികൾ മുറിക്കുന്നതിനുള്ള വൃക്ഷങ്ങളുടെ പൂജ നടന്നു.കോട്ടയം ജില്ലയിൽ കുറുവിലങ്ങാട്ട് നിന്നും ആണ് തലവടി ചുണ്ടൻ നിർമ്മിക്കുന്നതിനുള്ള ആഞ്ഞിലി തടി എത്തിക്കുന്നത്.120-ൽ അധികം വർഷം പഴക്കമുള്ള ആഞ്ഞിലിമരങ്ങളുടെ വൃക്ഷപൂജയാണ് നടന്നത്.
വള്ളത്തിൻ്റെ മാതാവ് പലക ഉൾപ്പെട്ട വൃക്ഷത്തിൽ ചാർത്താൻ ഉള്ള ചെംപട്ട് തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി പട്ടമനയിൽ നിന്നും തലവെടി ചുണ്ടൻ സമിതി ഭാരവാഹികളായ പ്രസിഡൻറ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.വൃക്ഷ പൂജയ്ക്ക് തന്ത്രി മണികുട്ടൻ നമ്പൂതിരി നേതൃത്വം നല്കി.റവ.ഫാദർ അനീഷ് സി.എം.ഐ ആശീർവദിച്ചു.
ചടങ്ങിൽ പ്രസിഡൻറ് കെ.ആർ ഗോപകുമാർ , ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള,സാബു ആചാരി ,മധു ഇണ്ടംതുരുത്തിൽ, ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ സംബന്ധിച്ചു.
മാലിപ്പുരയുടെ കാൽനാട്ട് കർമ്മം ഏപ്രിൽ 2ന് 11 മണിക്ക് നടക്കും.തലവടി ചുണ്ടൻ നിർമ്മിക്കുവാനുള്ള സ്ഥലം (മാലിപ്പുര) നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപമാണ് നിർമ്മിക്കുന്നത്.
അഞ്ച് ചുണ്ടൻ വള്ളങ്ങളും നിരവധി വെപ്പ് - ഓടി കളവള്ളങ്ങളും നിർമ്മിച്ച കോയിൽമുക്ക് സാബു ആചാരിയാണ് തലവടി ചുണ്ടൻ്റെ ശില്പി.
Comments (0)