'ആചാര്യശ്രീ നേതൃത്വം നല്‍കുന്നത് വേദവിപ്ലവത്തിന് '-സ്വാമി സദ്ഭവാനന്ദ മഹരാജ്
തൃശ്ശൂര്‍ : ആചാര്യശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്നത് വേദവിപ്ലവം തന്നെയാണെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സംപൂജ്യ സ്വാമി സദ്ഭവാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു. വേദങ്ങളിലെ അറിവുകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച വേദിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിലെ എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരന്‍ ആരുടെയും ജാതിയും മതവും നോക്കുന്നില്ല. അതുകൊണ്ടുതന്നെ ഈശ്വരവാണിയായ വേദങ്ങള്‍ എല്ലാവര്‍ക്കുമായി ഉള്ളതാണ്. ഈ കാഴ്ചപ്പാടിലധിഷ്ഠിതമായ എല്ലാ ജനങ്ങള്‍ക്കുമായി വേദം പഠിപ്പിക്കുന്ന ആചാര്യശ്രീയുടെ പ്രവര്‍ത്തനം മഹത്തരമാണ് സ്വാമിജി കൂട്ടിച്ചേര്‍ത്തു. വിവേകോദയം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന വേദിക് കോണ്‍ഫറന്‍സില്‍ ആചാര്യശ്രീയുടെ ശിഷ്യരായ വേദിക് ഇന്‍സ്ട്രക്ടര്‍മാരാണ് വിഷയം അവതരിപ്പിച്ചത്. സി.സുരേഷ് വൈദിക്-വേദങ്ങളിലെ പരിസ്ഥിതിവീക്ഷണം', കെ.പി.അജിത്ത് വൈദിക്-'വേദാര്‍ഥ വിചിന്തനം ആധുനികകാലത്ത്', ഒ. ബാബുരാജ് വൈദിക്-'വേദങ്ങളും ഇന്‍ഡോളജിസ്റ്റുകളും' എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായി സംസാരിച്ചു. പുറനാട്ടുകര സെന്‍ട്രല്‍ സംസ്‌കൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹര്‍ഷകുമാര്‍ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കനറാ ബാങ്ക് റിട്ട. ബാങ്ക് മാനേജര്‍ എം.ബി. കിഷോര്‍കുമാര്‍ സ്വാഗതവും ബി.എസ്.എന്‍.എല്‍. റിട്ട. ഓഫീസര്‍ സുശീല ഗോപിനാഥ് നമസ്‌കാരവും പറഞ്ഞു.
Comments (0)