ശബരിമല: ഭക്തരുടെ പ്രവേശനം പുനഃപരിശോധിക്കണം - സ്വാമി ചിതാനന്ദപുരി

ശബരിമല: ഭക്തരുടെ പ്രവേശനം പുനഃപരിശോധിക്കണം - സ്വാമി ചിതാനന്ദപുരി

കോഴിക്കോട്: ശബരിമലയിൽ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നിയന്ത്രണങ്ങളോടെ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണം. ശബരിമല നട അടയ്ക്കാതിരിക്കാനും കർമ്മങ്ങൾ ഭംഗം  കൂടാതെ നടത്താനും ഇത് ആവശ്യമാണെന്നും സ്വാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.നട തുറന്ന് പൂജാദികർമ്മങ്ങൾ നടത്തുകയും ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് ക്ഷേത്ര വിശ്വാസങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും കോവിഡ് വ്യാപനം തടയാനും പൂജാദി കർമ്മങ്ങൾ ഭംഗം  കൂടാതെ നടത്താനും ഉചിതമെന്ന് നേരത്തെതന്നെ വിവിധ ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു പന്തളം കൊട്ടാര പ്രതിനിധി,  പേട്ട സംഗ പ്രതിനിധി, പ്രമുഖ സന്യാസി ശ്രേഷ്ഠന്മാർ, ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ എന്നിവർ യോഗം ചേർന്ന ശബരിമല തീർഥാടനം സംബന്ധിച്ച് വീണ്ടുവിചാരമില്ലാത്ത സർക്കാർ എടുത്ത് ഏകപക്ഷീയ തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു ഇതും പരിഗണിച്ചില്ല.സർക്കാർ നടപടി ശബരിമലയിലെ വിശ്വാസത്തിലുള്ള കടന്നുകയറ്റമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർ നിയന്ത്രണങ്ങൾ അറിയാതെയാണ് എത്തുന്നത്. പരമ്പരാഗതമായ തീർത്ഥാടനം നടത്തി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി എത്തുന്നവരെല്ലാം മുൻകൂട്ടി അറിയാതെ ആചാരലംഘനത്തിന് വഴി പെടേണ്ടി വരുന്നു.തീർത്ഥാടകരുടെയും മേൽശാന്തി ഉൾപ്പെടെയുള്ള പൂജാരിമാരുടെയും,  ജീവനക്കാരുടെയും,  സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെയും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും, ആരോഗ്യവും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ജീവനക്കാരും പോലീസുകാർക്കും വ്യാപകമായി കോവിഡ് ബാധിച്ചത് പരിഗണിക്കുമ്പോൾ ഇവരിൽനിന്നും ദർശനത്തിന് എത്തിയ ഭക്തജനങ്ങൾക്ക് പാരിസ് ബാധിച്ചിരിക്കാം എന്നത് ചിന്തിക്കേണ്ട വിഷയമാണ്.നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും ഉപയോഗികമല്ലെന്ന് തെളിഞ്ഞു. നട അടയ്ക്കുന്ന വേളയിൽ ശ്രീകോവിലിന് മുന്നിൽ സാമൂഹിക അകലം പാലിക്കാതെ ഭക്തരും പോലീസുകാരും തിങ്ങി നിൽക്കുന്നത് ദിവസേന കാണുകയാണ്. ഇത്തരത്തിലുണ്ടാകുന്ന ഏതൊരു വീഴ്ചയും പുറപ്പെടാ ശാന്തിയായ് മേൽശാന്തിക്കും മറ്റ് ശാന്തിക്കാർക്കും രോഗവ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.ഇതുവരെ മുടങ്ങാത്ത ശബരിമല ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ തുടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാടെ അവഗണിക്കപ്പെടുന്നു എന്ന സത്യം വരാൻപോകുന്ന അപകടത്തിന്റെ സൂചന യാണെന്നും സ്വാമി കൂട്ടിചേർത്തു.തന്ത്ര വിദ്യാപീഠം വർക്കിംങ്  പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി,  കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ പി. സി കൃഷ്ണ ധർമ്മരാജ, സംസ്ഥാന സംഘടനാ സെക്രട്ടറി ടി.  യൂ മോഹനൻ,  സാധുജനപരീക്ഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് ചിങ്ങോരി,  അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.