ലിജിഷിൻ്റെ അപകട മരണം, കോൺട്രാക്ടർക്കും, എഞ്ചിനീയർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം, :ജേക്കബ്ബ് കരേടത്ത് ജനതാദൾ പ്രാദേശിക നേതാവ്

ലിജിഷിൻ്റെ അപകട മരണം, കോൺട്രാക്ടർക്കും, എഞ്ചിനീയർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം, :ജേക്കബ്ബ് കരേടത്ത് ജനതാദൾ പ്രാദേശിക നേതാവ്

അങ്കമാലി:, കോടികൾ മുടക്കി ഇഴഞ്ഞിഴഞ്ഞ് പണികൾ നടത്തി നാട്ടുകാരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാക്കി മുന്നോട്ട് കൊണ്ടു പോകുന്ന കരയാംപറമ്പ്-മൂക്കന്നൂർ, ഏഴാറ്റു മുഖം റോഡിലെ അശാസ്ത്രീയവും,സുരക്ഷിതവുമല്ലാത്ത നിർമാണ പ്രവർത്തികളുടെ ഫലമായി അപകടത്തിൽപ്പെട്ട നിരവധി പേരിൽ നിർഭാഗ്യവശാൽ മരണപ്പെട്ട ചെറുപ്പക്കാരനായ ഒരു കുടുംബത്തിൻ്റെ അത്താണിയായ ലിജിഷ് എന്ന രണ്ട് കുഞ്ഞുങ്ങളുടെ പിതാവായ പാവപ്പെട്ടവൻ്റെ മരണത്തിന് ഉത്തരവാദിയായ എഞ്ചിനീയറെയും റോഡുപണി കരാറുകാരായ മേരി മാതാ എന്ന കമ്പനിയുടെ ഉടമസ്ഥനെതിരെയും നരഹത്യക്ക് കേസെടുത്ത് ജയിലിൽ അടക്കണമെന്നും ആ കുടുംബത്തിൻ്റെ മുന്നോട്ടുള്ള ജീവിതത്തിന് മതിയായ നഷ്ട പരിഹാര തുക നൽകണമെന്നും, കുട്ടികളുടെ വിദ്യാഭ്യാസ ചിലവു്, സർക്കാർ ഏറ്റെടുക്കണമെന്നും ജനതാദൾ പ്രാദേശിക നേതാവും നാട്ടുകാരനുമായ ജേക്കബ്ബ്. കരേടത്ത് ആവശ്യപ്പെട്ടു, ഈ റോഡുപണി തുടങ്ങിയതിൽ പിന്നെ അശാസത്രീയ സംവിധാനവും സുരക്ഷാവീഴ്ചയുമായ് നിരവധി ഇരുചക്രവാഹന യാത്രകർ അപകടത്തിൽ പെട്ടിട്ടുണ്ട് അവരൊക്കെ സ്വന്തം ചിലവിൽ ചികിത്സ നേടുകയായിരുന്നു.പക്ഷെ ലിജിഷിന് അപകടത്തെ തുടർന്ന് മതിയായ ചികിത്സ സാമ്പത്തിക ബുദ്ധിമുട്ടുമൂലം യഥാവിധി ലഭിച്ചിരുന്നില്ല: 'മേരിമാതാ എന്ന കോൺട്രാക്ടറുടെ കീഴിൽ നടക്കുന്ന റോഡുപണിയുടെ പോരായ്മകളും നിയമലംഘനങ്ങളും നാട്ടിൽ ആരും ചോദ്യം ചെയ്തിരുന്നില്ല ജനപ്രതിനിധികൾക്കാവട്ടെ അവരുടെ നട്ടെല്ല് കരാറുകാർക്ക് പണയം വച്ചിരിക്കയാണ്, കാരണം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വാരിക്കോരി നൽകിയിട്ടുണ്ട്, അത് വസൂലാക്കാൻ കരാറുകാർ അവർക്കിഷ്ടമുള്ളത് ചെയ്യും, മുൻപ് ചില റോഡ്‌ വിഭാഗം എഞ്ചിനീയർമാർ ഇവരുടെ നിർമാണത്തിലെ തകരാറുകൾ സർക്കാരിന് ബോധ്യപ്പെടുത്തുകയും കരാർ പുതുക്കി നൽകരുതെന്നും റിപ്പോർട്ട് കൊടുത്തിരുന്നെങ്കിലും, അങ്ങ് തിരുവനന്തപുരത്ത് അതെല്ലാം കൈകാര്യം ചെയ്യുകയാണുണ്ടായത്, വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകൾ ഉള്ളതിനാൽ നാട്ടിലെ പാർട്ടിക്കാർ കിട്ടുന്നതും വാങ്ങി മിണ്ടാതിരുന്നുകൊള്ളണം, പ്രതിപക്ഷമാവട്ടെ ഒരു വീതം നമുക്കും കിട്ടുന്നതു കൊണ്ട് ഇതിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു: പൂതം കുറ്റി ഭാഗത്ത് അശാസ്ത്രീയമായ് സുരക്ഷയില്ലാതെ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡർ റോഡിലേക്ക് മഴയത്ത് വീണാണ് ബൈക്ക് യാത്രികൻ്റെ ദാരുണ മരണം സംഭവിച്ചത്, എന്തായാലും സർക്കാർ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിക്ക് പോകുമെന്നും ജേക്കബ്ബ് പ്രസ്താവിച്ചു.