സഖാവ് വിജയരാഘവനാകാം സുരേഷ് ഗോപിക്ക് പാടില്ല, മാധ്യമ പ്രവർത്തക യൂണിയൻ ചെലോർക്ക് ശരിയാകും ചെലോർക്ക് ശരിയാകില്ല

സഖാവ് വിജയരാഘവനാകാം സുരേഷ് ഗോപിക്ക് പാടില്ല, മാധ്യമ പ്രവർത്തക യൂണിയൻ ചെലോർക്ക് ശരിയാകും ചെലോർക്ക് ശരിയാകില്ല

കൊച്ചി: മുനമ്പം ഭൂമി വിഷയവുമായ് ബന്ധപ്പെട്ട് സുരേഷ് ഗോപി യോട് ചോദിച്ച കാര്യത്തിൽ കൃത്യമായ മറുപടി പറഞ്ഞത് കേരള പത്രപ്രവർത്തക യൂണിയൻ പ്രവർത്തകന് പിടിച്ചില്ലത്രേ അതിനാൽ സുരേഷ് ഗോപിക്കെതിരെ അപലപനിയ പ്രമേയം പാസാക്കി കേരള പത്രപ്രവർത്തക യൂണിയൻ, പട്ടാപ്പകൽ മൈക്കും തൂക്കി ചെന്ന പത്രപ്രവർത്തക സാറൻമാരോട്, ഇറച്ചി കടയിൽ പട്ടി നില്ക്കുന്ന പോലെ നിൽക്കുന്നവരെന്ന് ആട്ടി പായിച്ച് അധിക്ഷേപിച്ചിട്ടും അതൊരു സഖാവ് ആയതിനാൽ ആർക്കും പ്രതിഷേധിക്കണ്ട പ്രമേയം പാസാക്കണ്ട, തിരുവനന്തപുരത്ത് ബഷിർ എന്ന മാധ്യമ പ്രവർത്തകനെ വണ്ടി ഇടിപ്പിച്ച് കൊന്നുകളഞ്ഞതിനോടു് ഈ സംഘടന എങ്ങനെ പ്രതികരിച്ചു എന്നത് കേരളം കണ്ടതാണ്, പ്രദീപെന്ന ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെ പട്ടാപ്പകൽ ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വായ തുറന്ന് ഒരക്ഷരം ഉരിയാടാത്ത സംഘടനയാണിത്, പത്രപ്രവർത്തകരെന്നാൽ ഈ യൂണിയനിൽ പ്രവർത്തിക്കുന്നവർ മാത്രമാണെന്ന് സ്വയം സങ്കൽപികുന്നവരാണിവർ, നിരന്തരം സുരേഷ് ഗോപിയുടെ മൂക്കിൻ തുമ്പത്ത് വരെ മൈക്ക് കൊണ്ടിടിച്ച് പ്രകോപിക്കുന്നവർ പിണറായി കടക്കു പുറത്ത് എന്ന് ആട്ടി പുറത്താക്കിയിട്ട് ഊള ചിരി ചിരിച്ച് മുങ്ങി നടന്നവർ മാധ്യമ പ്രവർത്തനമെന്ന പേരിൽ ജനകീയ വിചാരണ നടത്തി ജനങ്ങളെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തനം നിറുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമ പ്രവർത്തനത്തിൽ മത്സരം എന്ന് പറയുന്നത് രാഷ്ട്രിയ എതിരാളികളെ അപമാനിക്കാൻ ക്വട്ടേഷൻ എടുക്കുന്ന തലത്തിൽ നിന്ന് കുറച്ച് പുറകോട്ട് പോയി, ശ്രീ.വി.എം, കൊറാത്ത്, ശ്രീ.സി.പി ..ശ്രീധരൻ, മുതലായ നിരവധി ബഹുമാന്യരായ മാധ്യമ അധികായർ നിലകൊണ്ട വേദികളിലാണ്, വൃത്തികെട്ട രാഷട്രീയക്കളി കൾക്ക് ചില മാധ്യമ പ്രവർത്തകരും അവരുടെ ചില സംഘടനകളും നടത്തി കൊണ്ടിരികുന്ന ഹീന പ്രവർത്തനങ്ങൾ ഇത് കണ്ട് ജനങ്ങൾ നിങ്ങളെ പരിഹസിക്കുന്നുണ്ട് എന്ന് കൂടി ബോധ്യപ്പെടുക, സാധാരണക്കാരനും പാവപ്പെട്ടവരും അവരുടെ സങ്കടങ്ങൾ പൊതു സമൂഹത്തെ ധരിപ്പിക്കണമെങ്കിൽ പ്രസ് ക്ലബ്ബുകളിൽ ആയിരങ്ങൾ കെട്ടി വക്കണം എന്നിട്ട് ആ വാർത്ത കൊടുത്താലായി ഇല്ലെങ്കിൽ കെട്ടിവച്ച കാശ് പോയ്, കൊടുക്കുന്നതാകട്ടെ ഏതെങ്കിലും പ്രാദേശിക പേജിൽ സിംഗിൾ കോളം ഒരു മൂന്ന് സെൻ്റിമീറ്റർ വാർത്ത, നേരായ പ്രവർത്തനം നടത്തുമ്പോൾ ഭരണകൂട അഴിമതികൾ തുറന്ന് കാണിക്കേണ്ടി വരും അങ്ങനെ ചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ വരെ അടക്കുന്നു. അവർക്ക് വേണ്ടി വാദിക്കാനും സാധാരണ പ്രാദേശിക മാധ്യമ പ്രവർത്തകരെയും സംരക്ഷിക്കാൻ ഒരു താത്പര്യവും കാണിക്കാത്ത പത്രപ്രവർത്തക സംഘടനകൾ വെറും രാഷ്ട്രീയം കളിക്കുന്നതിന് പ്രത്ര പ്രവർത്തകൻ്റെ വേഷം കെട്ടണമെന്നില്ല, സംഘടന അതിനുള്ള തുമല്ല, ആദ്യം മാധ്യമ പ്രവർത്തകരുടെ ക്ഷേമകാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു് വന്ന് അവരെ സംരക്ഷിക്കുക അതാണ് മാധ്യമ സംഘടനാ പ്രവർത്തനം.