കാലിക്കറ്റ് സര്‍വകലാശാലയില്‍ അംഗന്മാരുടെ സെക്യൂരിറ്റി സേവനം ആരംഭിച്ചു
കോഴിക്കോട് : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാലിക്കറ്റ് സര്‍വകലാ ശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെ ടുത്തവരിലെ 25 പേരില്‍ 22 പേരാണ് ആദ്യദിനം ജോലിയില്‍ പ്രവേശിച്ചത്. സര്‍വ കലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീ വനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, ഭരണ കാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാ ണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാര്‍ഥികളുമട ക്കം കാമ്പസില്‍ 75 ശതമാനത്തോളം വനിതകളാണുള്ളത്. കാലങ്ങളായുള്ള ആ വശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.
Comments (0)