‘ടൂള്‍ കിറ്റ് കേസില്‍ മലയാളി സിനിമക്കാര്‍ക്കും ബന്ധം’; ആരോപണവുമായി സന്ദീപ് വാര്യര്‍
ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമക്കാര്‍ക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന ഒരു സിനിമക്കാരിക്കും, മറ്റൊരു ആക്റ്റിവിസ്റ്റായ സിനിമക്കാരിക്കും ബന്ധമുണ്ട്. നികിത ജേക്കബുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
"കേസില്‍ മലയാളി ബന്ധം നിലവില്‍ ഉണ്ടല്ലോ. നികിത ജേക്കബുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ പേരും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം കേരളത്തിലെ മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരി, മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരി. ഇവരൊക്കെ ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
കസില്‍ രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. ഈ പ്രചാരണം ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളില്‍നിന്നാണ് പ്രചാരണം വരുന്നത്. ഇതിന് പാക് ബന്ധമുണ്ട്. ഖലിസ്ഥാന്‍ ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ഇതില്‍ നടപടി വേണം".സന്ദീപ് വാര്യര്‍
Comments (0)