കൊറോണ വാക്സിനായി ഉപ്പുവെള്ളം; കോടികൾ തട്ടിയയാൾ പിടിയിൽ
ബീജിംഗ് : കൊറോണ വാക്സിനെന്ന പേരിൽ, നാട്ടു വൈദ്യന്മാരുടെ സഹായത്താടെ ഉപ്പുവെള്ളം കുത്തിവച്ച് കോടികൾ തട്ടിയ കോങ്ങ് മോ എന്ന യുവാവ്
ചൈനയില്‍ അറസ്റ്റിൽ.58,000 ഡോസ് ഉപ്പുവെള്ളം വിറ്റ് ഇരുപതർക്കോടിയോളം (2.8 ദശലക്ഷം ഡോളർ) രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും കോഴ നൽകിയും രഹസ്യമായാണ് വാക്സിൻ തരപ്പെടുത്തുന്നത് എന്നാണ് ഇയാൾ വാക്സിൻ തേടിയെത്തുന്നവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇയാളും കൂട്ടാളികളും ചേർന്ന് സമർഥമായാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നവംബറിൽ ഇയാൾ 2000 ഡോസ് വാക്സിൻ മറ്റൊരു കിമിനലായ ലീയ്ക്ക് 61053 ഡോളറിന് വിറ്റു. ഇയാൾ ഇത് ഹോങ്ങ്കോങ്ങിൽ എത്തിച്ച് മറിച്ചുവിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കി.
Comments (0)