അക്യുപങ്ചര്‍ രീതിയില്‍ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാല്‍ നെറുകയില്‍ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി
മലപ്പുറം : അക്യുപങ്ചര്‍ രീതിയില്‍ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാല്‍ നെറുകയില്‍ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി. കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന് തന്നെ കുഞ്ഞിന്റെ മൃതദേഹം ഖബറടക്കുകയും ചെയ്തു. മുലപ്പാല്‍ നെറുകയില്‍ കയറിയതാണ് മരണത്തിന് കാരണമെന്ന് മരണശേഷം കുഞ്ഞിനെ പരിശോധിച്ച ഒരു ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. കുടുംബത്തിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. വെങ്ങാലൂരിലെ കൊടേരി വളപ്പില്‍ മുഹമ്മദ് താഹ-തഹ്സീന ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് ഇന്നലെ മരിച്ചത്. അതേസമയം, സംഭവത്തില്‍ പഞ്ചായത്ത് മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആ?ഗസ്റ്റ് അഞ്ചിനാണ് അക്യുപങ്ചര്‍ ചികിത്സയിലൂടെ കുഞ്ഞിനെ പ്രസവിച്ചത്.കുട്ടിയുടെ മാതാപിതാക്കള്‍ അക്യുപങ്ചര്‍ ചികിത്സകരായിരുന്നു. ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു പ്രസവം. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് മരണപ്പെട്ടത്. മറ്റ് മൂന്ന് പ്രസവങ്ങളും സിസേറിയനിലൂടെയായിരുന്നു നടത്തിയിരുന്നത്. മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാല്‍ അപകടാവസ്ഥ കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രം അധികൃതര്‍ കുടുംബത്തെ സമീപിച്ചിരുന്നു. തലക്കാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ പ്രസന്നന്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയുളള ചികിത്സക്ക് കുടുംബം തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ ശിശുരോഗ വിദഗ്ധ വരെ വീട്ടിലെത്തി കുടുംബവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ വീട്ടില്‍ പ്രസവം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഒടുവില്‍ കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന് തന്നെ കുഞ്ഞിന്റെ മൃതദേഹം ഖബറടക്കുകയും ചെയ്തു. 'മുലപ്പാല്‍ തരിപ്പില്‍ കയറിയതാണ്' മരണത്തിന് കാരണമെന്ന് ഈ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)