ഓപ്പറേഷൻ പി. ഹണ്ടിൽ പിടിയിലായത് ആറുപേർ
ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളം റൂറൽ ജില്ലയിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 23 പേർക്കെതിരെ കേസെടുത്തു.ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20) ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ നേര്യമംഗലം സ്വദേശി അനൂപ് പെരുമ്പാവൂർ മുടിക്കൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം ( 23 )ഇതര സംസ്ഥാന തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42) എന്നിവരാണ് റൂറൽ പോലീസിന്റെ പിടിയിലായത് ഇവരിൽ നിന്ന് മൊബൈൽഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികളുൾപ്പെടെ നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവർത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ 3 സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മുവാറ്റുപുഴ,സബ് ഡിവിഷനുകളിലെ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്.കേസിൽ ഉൾപെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്. പി. കെ കാർത്തിക് പറഞ്ഞു.സി.ഐ മനോജ്, പി.എം ബൈജു, കെ.ജി ഗോപകുമാർ ഋഷികേശൻ നായർ എ.എസ്. ഐ മോദി കുര്യാക്കോസ്, സി. പി. ഓ മാരായ രാഹുൽ കെ. ആർ, ലിജോ ജോസ്, ഷിറാസ് അമീൻ, അയ്നിഷ് പി. എസ് രതീഷ് സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)