ടോള്‍ പ്ലാസയിലെ യാത്രികരോടുള്ള പീഡനങ്ങള്‍ക്കറുതി വേണം
തൃശൂര്‍ : മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയുമാ യി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുടക്കുമുതലിനേക്കാള്‍ കൂടുത ല്‍ തിരിച്ചുകിട്ടിയിട്ടും ഇപ്പോഴും കമ്പനികള്‍ കൊയ്യുന്നത് കോടികളാണ്. എന്നിട്ടും ചോദിക്കാനും പറയാനും ബന്ധപ്പെട്ടവരാരും ധൈര്യപ്പെടുന്നില്ല. ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള 62 കിലോ മീറ്റര്‍ നാല് വരിപാതയുടെ നിര്‍മ്മാണ ചെലവ് 721.17 കോടി രൂപയാണ്. പാലിയേക്കര ടോള്‍ പ്ലാസ വഴി ദിനംപ്രതി കടന്നുപോകു ന്നത് 45000 ത്തോളം വാഹനങ്ങളാണ്. പാലിയേക്കരയില്‍ ഒരു ദിവസം ടോളായി ല ഭിക്കുന്നത് 37.96 ലക്ഷം രൂപയാണെന്ന് ദേശീയ പാത അതോറിറ്റി വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 2012 ഫെബ്രുവരി മുതല്‍ 2021 ഫെബ്രുവ രി വരെ പാലിയേക്കരയില്‍ ടോളായി പിരിച്ചത് 886.04 കോടി രൂപയാണ്. അതായ ത് നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയിരിക്കുന്നു. എന്നിട്ടും ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനിക്ക് 2028 ജൂണ്‍ 21 വരെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലാണ് ചുരുക്കിപ്പറഞ്ഞാല്‍ നിര്‍മ്മാണ കമ്പനിക്ക് അധികമായി 956.59 കോടി രൂപ കൂടി പിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്ത് കൊടുത്തി രിക്കുകയാണ്. ഈ 7 വര്‍ഷം കൊണ്ട് ടോള്‍ കമ്പനി ഉണ്ടാക്കാന്‍ പോകുന്ന കൊള്ള ലാഭം നിര്‍മ്മാണ ചെലവിന്റെ 10 മടങ്ങിലധികമായിരിക്കും. സര്‍ക്കാരും ഇക്കാര്യ ത്തില്‍ മിണ്ടാവ്രതത്തിലാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടു ന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നത് ഭരണാധികാരികള്‍ സൗകര്യപൂര്‍ വം മറക്കുന്നു, അല്ലെങ്കില്‍ മറന്നുവെന്ന് നടിക്കുന്നു. തദ്ദേശവാസികള്‍ക്ക് പോലും ടോള്‍ പ്ലാസയിലൂടെയുള്ള സൗജന്യ യാത്ര വിലക്കിയിരിക്കുകയാണ്. കുട്ടികളെ സ് കൂളില്‍ കൊണ്ടുവിടുന്നതിനും കടയില്‍ പോകുന്നതിനുപോലും ടോള്‍ അടക്കേണ്ട അവസ്ഥ അന്യായവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് ജീവിത നിലവാ രസൂചികയുടെ അടിസ്ഥാനത്തിലാണ് പോലും ടോള്‍ നിരക്ക് കൂട്ടിയത്. ഈ കണ്ടു പിടുത്തം നടത്തിയത് ദേശീയ പാത അതോറിറ്റിയാണ്. കേന്ദ്ര ഗവണ്മെന്റിന്റെ നേ രിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യവല്‍ക്കരിച്ചതും ടോള്‍ കൊടുത്താല്‍ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മാറ്റിത്തീര്‍ത്തതും B O T പദ്ധതിയാണ്. B O T നയത്തിലൂടെ നമ്മുടെ പൊതു ദേശീയ പാതകള്‍ സ്വകാര്യ കമ്പനികള്‍ക്കു ചുങ്കം പി രിക്കാനായി തീറെഴുതിക്കൊടുക്കുമ്പോള്‍ ജനാധിപത്യവും ജനകീയ ഭരണവുമൊ ന്നും ആരും ഓര്‍ത്തില്ല ,ഓര്‍ക്കാനും പാടില്ല. യാതൊരുവിധ ശാസ്ത്രീയതയും സുര ക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ ദേശീയ പാതയെ കു രുതിക്കളമാക്കുകയാണ്-നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കുരുതിക്കളം. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലാണ് കരാറുള്ളത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിര്‍മാണച്ചെലവ് ടോള്‍ കമ്പനിക്ക് തിരിച്ചുകിട്ടിയത് കൊണ്ട്,എത്രയും പെട്ടെന്ന് കരാര്‍ റദ്ദാക്കുകയും, പാത ദേശീയ പാത അതോറിറ്റി ഏറ്റെടുക്കുകയും വേണം. മാത്രവുമല്ല നിര്‍മാണച്ചെലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40%കുറയ്ക്കണം എന്ന കരാറിലുള്ള നിബന്ധന പാലിക്കുകയും വേണം.
അഡ്വ.ഗണേഷ് പറമ്പത്ത്
നാഷണല്‍ ചെയര്‍മാന്‍
സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം (CHRF)
Comments (0)