യുഡിഎഫ് ഉടച്ച് വാർത്ത് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പദവിയിലേക്ക്: അജിതാ ജയ്ഷോർ
അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടുകൂടി ദേശീകക്ഷിയും യുഡിഎഫിലെ പ്രധാനിയുമായ കോൺഗ്രസിനെ മൂലക്കിരുത്തികൊണ്ട് പ്രാദേശിക രാഷ്ട്രീയ നേതൃത്വം കേരള ഭരണം ഏറ്റെടുക്കുന്നു. അതിൽ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി എന്ന മിതവാദി നേതാവിനെ മുൻനിർത്തി ഭരണം പിടിച്ചെടുക്കാൻ മുസ്ലിംലീഗ് തയ്യാറായിക്കഴിഞ്ഞു. അതിനു വേണ്ടി തന്നെയാണ് കുഞ്ഞാലിക്കുട്ടി കേന്ദ്ര രാഷ്ട്രീയത്തിൽ ഇന്ന് മികച്ച പദവി പോലും ഉപേക്ഷിച്ച് കേരളത്തിലേക്ക് വരുന്നത്. എല്ലാകാലത്തും മാണിയുമായി വ്യക്തിപരവും, രാഷ്ട്രീയപരവുമായ നല്ല ബന്ധമുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ജോസ്.കെ മാണിയെയും അടുത്ത തെരഞ്ഞെടുപ്പോടെ കൂടെ നിർത്താൻ കഴിയുമെന്നും പരമ്പരാഗതമായി മാണി കൊണ്ടു നടന്ന ധനകാര്യ വകുപ്പും ഉൾപ്പെടെ മറ്റ് പ്രധാനപ്പെട്ട വകുപ്പുകളും കൊടുത്ത് ജോസ് മാണിയെ കൂടെ നിർത്താൻ ആണ് തീരുമാനം. ശരത് പവാറിന്റെ കേരള സന്ദർശനത്തോടെ പീതാംബരൻ മാസ്റ്ററും, മാണി സി കാപ്പനും യുഡിഎഫിൽ വരുന്നതോടെ അവരെയും കൂടെ നിർത്താം. പിണറായിയുടെ ന്യൂനപക്ഷ പ്രീണനം ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്‌ലിം ലീഗിനെയായതിനാൽ ലീഗിലെ യുവജന വിഭാഗം മറ്റ് തീവ്ര കാഴ്ചപ്പാടുള്ളവരുമായി സഹകരിച്ച് അണികളെ കൂടെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിലെ പടല പിണക്കങ്ങളും അധികാരമോഹികളായ നേതാക്കന്മാരുടെ ബാഹുല്യവും പ്രധാന കക്ഷി എന്നുപറഞ്ഞ് കോൺഗ്രസിനെ മുൻനിർത്തി മുന്നണി ബന്ധം തുടർന്നാൽ അടുത്തകാലത്തെങ്ങും യുഡിഎഫ് അധികാരത്തിൽ വരില്ല എന്ന തിരിച്ചറിവാണ് മുസ്ലീംലീഗിനെ ഈ തീരുമാനത്തിലെത്തിക്കാൻ കാരണം. ക്രിസ്ത്രീയ സമുദായത്തെ കൂടെ നിർത്താൻ എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുക വഴി ന്യൂനപക്ഷ സംഘടന സംരക്ഷകൻ എന്ന തലത്തിലേക്ക് വരാനും ലീഗ് തയ്യാറായിക്കഴിഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് സഭാ പ്രസിദ്ധീകരണമായ 'സത്യദീപം' ലീഡ് വിരുദ്ധ ലേഖനം പ്രസിദ്ധീകരിച്ചിട്ടും അത് കാര്യമാക്കാതെ അവിടം സന്ദർശനം നടത്തി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതും. ഭൂരിപക്ഷ സമുദായ നേതാക്കന്മാരെ ഒരുതരത്തിലും ഭയക്കേണ്ടതില്ലെന്നും പെരുന്നയിലും, കണിച്ചിക്കുളങ്ങരയിലും പോയി ഒരു ചായ കുടിക്കുകയും അധികാരത്തിൽ വരുമ്പോള്‍ രണ്ട് സ്കൂൾ അനുവദിച്ചു കൊടുത്താലും മതി എന്ന കാര്യത്തില്‍ അവര്‍ തൃപ്തരകുമെന്നും കുഞ്ഞാലിക്കുട്ടിക്കറിയാം.ദേശീയ രാഷ്ട്രീയത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് പ്രാദേശികമായി ഒരു ഉയർത്തെഴുന്നേൽപ്പ് സാധിക്കില്ല എന്നും ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്ന ചിലർക്ക് തോന്നുന്നുണ്ട് അവര്‍ക്ക് വേണ്ടത്ര പരിഗണന മന്ത്രിസഭയിൽ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകുന്നതായും കോൺഗ്രസിലെ പലരും പ്രതീക്ഷയോടെ കാണുന്നു. ഏതായാലും അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവുകയും ലീഗ് പോലുള്ള ഘടകകക്ഷികൾ ന്യൂനപക്ഷത്തിന്റെ പേരിൽ മുഖ്യമന്ത്രി പദവിയിലേക്കും സംസ്ഥാന ഭരണത്തിലേക്കും വരുമെന്ന കാര്യം ഉറപ്പായി.



Author Coverstory


Comments (0)