ആറ്റിങ്ങൽ വഴി മന്ത്രി പദം തുടരാൻ, വി.മുരളീധരൻ, L D F മായ്, അന്തർധാര ഉറപ്പിച്ചോ?

ആറ്റിങ്ങൽ വഴി മന്ത്രി പദം തുടരാൻ, വി.മുരളീധരൻ, L D F മായ്, അന്തർധാര ഉറപ്പിച്ചോ?
തിരു: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തുടർ ഭരണം ഉറപ്പിച്ച മോദി മന്ത്രിസഭയിൽ നിലവിലുള്ള മന്ത്രി പദവി തുടരാനുള്ള വി.മുരളിധരൻ്റെ മത്സര സാന്നിധ്യം പാഴാകാതിരിക്കാൻ പ്രാദേശികമായി പ്രത്യേകിച്ച് ആറ്റിങ്ങലിൽ മാത്രം ഇടതുപക്ഷവുമായി ഒരു അന്തർധാര ഒരുക്കിക്കഴിഞ്ഞതായ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അതിനായ് അപ്രധാനികളായ, പ്രത്യേകിച്ച് SFI യുടെയോ, DYF1യുടെയോ ഏതെങ്കിലും നേതാക്കൾക്ക് ആറ്റിങ്ങൽ ടിക്കറ്റ് നൽകാൻ സി.പി.എം നേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു., അതിൻ്റെ മുന്നോടിയായ് സമ്പത്തിനെ പോലുള്ള വിജയ സാധ്യതയുള്ള നേതാവിനോടു്, കൊല്ലം, മേഖല ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്, ഫലത്തിൽ പുതുതലമുറയെ പരിഗണിച്ചെന്നും അതാണ് പരാജയപ്പെടാൻ കാരണമെന്നും അന്തർധാരശില്പികൾക്ക് പറയുകയും ചെയ്യാം, തലസ്ഥാന നഗരിയിൽ നിന്ന് കൊല്ലം മേഖലയിലേക്ക് പ്രവർത്തനങ്ങളും പാർട്ടി ബന്ധങ്ങളും ഉപയോഗപ്പെടുത്താൻ സമ്പത്ത് ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.മുരളിധരനാവട്ടെ തൃശൂരിൽ നിന്ന് ജയിച്ചാലുമില്ലെങ്കിലും സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലെടുക്കുമെന്ന് കേന്ദ്ര ബി.ജെ പി.നേതൃത്വം തീരുമാനിച്ച വിവരം വല്ലാതെ അലട്ടുന്നുണ്ട്, ഇത്തവണ കേരളത്തിൽ നിന്ന് രണ്ട് സീറ്റ് ഉറപ്പാണെന്ന് ബി.ജെ.പി കേരള നേതൃത്യം, പതിവുപോലെ കേന്ദ്രത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, പാർട്ടിയിലെ പാരവയ്പും പടലപ്പിണക്കങ്ങളും അറിയാവുന്ന മറ്റ് പ്രവർത്തകർ ഇതിനെയെല്ലാം പരിഹാസ്യമായാണ് കാണുന്നത്, പതിവ് പോലെ അഴിമതിയാരോപണങ്ങളിലും സഭാ വിശ്വാസികൾക്ക് അതൃപ്തരായ ചില മതമേലദ്ധ്യക്ഷൻമാരുമായും മറ്റ് ചില ക്രിസ്ത്യൻ വ്യവസായികളുമായും അത്താഴ വിരുന്നിൽ പങ്കെടുത്ത് തീൻമേശ രാഷ്ട്രീയം കൊണ്ട് നടക്കുന്ന സംസ്ഥാന നേതൃത്വത്തിന് ഈ ചെപ്പടിവിദ്യകൾ കൊണ്ടൊന്നും പാർട്ടി സ്ഥാനാർത്ഥികൾക്ക് ഒരു വോട്ടു പോലും പുതിയതായി കൊണ്ട് വരാൻ സാധിക്കില്ലെന്നറിയാം, അരമനകൾക്ക് കീഴെയുള്ള ഇടവക വികാരികൾ മുതൽ വിശ്വാസികളായ ഒരു വോട്ടർമാരെപ്പോലും വ്യക്തിപരമായോ, രാഷ്ട്രീയപരമായ് പോലും ഇവർക്ക് ബന്ധമില്ലെന്ന വസ്തുത യാഥാർത്യമാണ്, തൃശൂരിനെ സംബന്ധിച്ച്, 40% വരുന്ന ഈഴവ വോട്ടുകളും തീരദേശ മേഖലയിലെ ധീവര വോട്ടുകളും, അരമനകൾക്ക് താഴെയുള്ള ഒരു ക്രിസ്ത്യൻ വോട്ടുകളും ലഭ്യമാകുകയില്ലെന്നു ഉറപ്പാണ്, നഗര മേഖലകളിലെ കുറച്ച് നായർ വോട്ടുകൾ മാത്രമേ നിലവിൽ സുരേഷ് ഗോപിക്ക് കിട്ടുകയുള്ളു, ഇപ്പോൾ കിട്ടുന്ന കയ്യടികളും പാടിപ്പുകഴ്ത്തലുകളും യാതൊരു തരത്തിലും വോട്ടാകുകയില്ലെന്ന് സാരം, അതുപോലെ സുരേഷ് ഗോപി തോറ്റാലും കേരളത്തിനൊരു മന്ത്രി സ്ഥാനം കിട്ടും അതിൻ്റെ കൂടെ മുരളിധരനെയും തുടർ മന്ത്രി പദത്തിൽ എത്തിക്കണം അതിനായ് LDF മായ് ഏത് വിധത്തിലുള്ള അന്തർധാരയും ഇടതുപക്ഷവും BJP യും നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്, ആറ്റിങ്ങൽ കേന്ദ്രീകരിച്ച് അവിടുത്തെ ഈഴവ വോട്ടുകൾ ഉറപ്പാക്കാൻ ശ്രീ നാരായണ ഗുരുവിൻ്റെ പേരിലുള്ള സ്ഥാപനങ്ങളിൽ ചില സ്വാമിമാരായ് ചർച്ചകൾ നടത്തി ദക്ഷിണയും പ്രതിഫലമായ് വാഗ്ദാനങ്ങളും ലഭിച്ചത് മുരളിധരനെ സംബന്ധിച്ച് ആറ്റിങ്ങൽ ഒരു പ്രതീക്ഷയായ് നിൽക്കുന്നുണ്ടെങ്കിലും, ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ച് സമാഹരിച്ച വോട്ടുകളുടെ എണ്ണത്തിനടുത്ത് എത്താൻ ഒരു സാധ്യതയുമില്ലെന്നാണ് അവിടുത്തെ പ്രവർത്തകർ തന്നെ പറയുന്നത്.