BJP യിൽ പിടിമുറുക്കി അധികാരങ്ങൾ വാങ്ങിക്കൂട്ടുന്ന വ്യവസായിക്കെതിരെ സാധാരണ പ്രവർത്തകർ

BJP യിൽ പിടിമുറുക്കി അധികാരങ്ങൾ വാങ്ങിക്കൂട്ടുന്ന വ്യവസായിക്കെതിരെ സാധാരണ പ്രവർത്തകർ
അങ്കമാലി, : സമ്പത്തും സ്വാധീനവും കച്ചവടവും വിപുലമായതോടെ ബി.ജെ.പി.യുടെ ഉന്നതൻമാരെ വീട്ടിൽ വിളിച്ചു വരുന്നു നൽകി പ്രാമാണിത്വവും സമ്പത്തിൻ്റെ വലുപ്പവും കാണിച്ച് കേന്ദ്ര സർക്കാർ സംവിധാനങ്ങളിൽ പദവികൾ സംഘടിപ്പിച്ച അങ്കമാലിയിലെ പ്രമുഖ കൃസ്ത്യൻ വ്യവസായിയെ പാർട്ടിയിലെ ഉന്നതർ ഉള്ളം കയ്യിൽ കൊണ്ടു നടക്കുന്നതിനെതിരെ നേതൃത്വത്തിനെതിരെ പ്രാദേശികമായ സാധാരണ പാർട്ടി പ്രവർത്തകർ അസംതൃപ്തിയോടെ പ്രതിഷേധ സ്വരമുയർത്തുന്നു.പാർട്ടിയുമായി യാതൊരു ബന്ധമില്ലാതിരുന്ന,, പാർട്ടിയെയും സംഘ പ്രവർത്തകരെയും കാണുന്ന മുറക്ക് പുഛിച്ച് തള്ളിക്കൊണ്ടിരുന്ന ഒരാൾ പ്രത്യേകിച്ച് ഒരു ക്രിസ്ത്യൻ വ്യവസായ പ്രമുഖൻ ഒരു സുപ്രഭാതത്തിൽ കേന്ദ്ര സർക്കാരിൻ്റെ പ്രമുഖ സ്ഥാപനത്തിൻ്റെഔധ്യോദിക മുദ്രവച്ച കാറിൽ വിഹരിക്കുന്നു.സംസ്ഥാന നേതാവ് വീട്ടിൽ വന്ന് ഡിന്നർ കഴിക്കുന്ന ഫോട്ടോകൾ വ്യവസായിയുടെ വാട്സാപ് ഗ്രൂപ്പുകളിൽ പറക്കുന്നു., പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നു, കേന്ദ്ര മന്ത്രിമാരുമായുള്ള ഫോട്ടോകൾ പ്രചരിപ്പിക്കുന്നു, ഇതൊക്കെ കുറഞ്ഞ സമയത്തിനുള്ളിൽ സാധിചെടുക്കാൻ പാർട്ടിയുമായ് എന്തു ബന്ധമാണ് ഇദ്ദേഹത്തിനുള്ളതെന്നാണ് സാധാരണ പ്രവർത്തകർ പരസ്പരം ചോദിക്കുന്നത്, പാർട്ടിയുമായുള്ള അല്ലെങ്കിൽ നേതാക്കളുമായുള്ള ഏതു വിധ സഹകരണമാണ് കേന്ദ്രത്തിൽ ഇദ്ദേഹത്തിന് ഉന്നത പദവികൾ നൽകാൻ കാരണമെന്ന് പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ന്യൂനപക്ഷത്തുള്ള ഒരാളെ നമുക്ക് കിട്ടിയല്ലൊ എന്ന മറുപടിയാണത്രേ, എന്നാൽ ഒരു വോട്ടിനെങ്കിലും ഇദ്ദേഹത്തെ കൊണ്ട് പ്രയോജനമില്ലെന്ന് അങ്കമാലിയിലെ പ്രവർത്തകർക്കറിയാം, ഒരു പക്ഷെ ഇതെല്ലാം സംഘടിപ്പിക്കുന്നവർക്ക് നോട്ടിൻ്റെ ഗുണമുണ്ടാകാം, മോദിയുടെ ഈയിടെ നടന്ന കൊച്ചി സന്ദർശനത്തിൽ ഓരോ പ്രവർത്തകരും അടിസ്ഥാന തല മായ ബൂത്തുകൾ ശക്തമാക്കണമെന്നായിരുന്നു.എന്നാൽ കേരള നേതൃത്വം സമ്പത്തും പ്രമാണിത്വവുമുള്ള വീടുകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന വിരുന്നൂട്ട് പ്രവർത്തനം കൊണ്ട് അങ്കമാലിയിൽ ഒരു വോട്ടു പോലും കിട്ടുകയില്ലെന്നും ഇത് തുടരുകയാണെങ്കിൽ നിലവിൽ ഉള്ള വോട്ട് പോലും നഷ്ടമാകുമെന്ന് ബോധ്യപ്പെടുത്തുകയാണ് എന്തായാലും അഭിമാനം പണയം വച്ച് ഇത്തരക്കാരെ വളർത്തി അപമാനിതരാവാൻ അങ്കമാലിയിലെ പാർട്ടി പ്രവർത്തകർ തയ്യാറില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇതിനിടയിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രസിദ്ധമായ മണപ്പാട്ടുചിറയിൽ നടത്തുന്ന വിനോദ പരിപാടിയുമായ് ബന്ധപ്പെട്ട വിഷയങ്ങളിലെ അസ്വാരസ്യങ്ങളും അഴിമതിയും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് പാർട്ടിയിലെ നേതാക്കൾ കണ്ണ് തുറന്ന് കാണണമെന്നാണ് ഡിന്നറും, കാഴ്ചദ്രവ്യങ്ങളും സമർപ്പിക്കാൻ കഴിവില്ലാത്ത സാധാരണ പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.