അർബൻ മാവോയിസ്റ്റുകളായ മാധ്യമ പ്രവർത്തകർ,, -കേന്ദ്ര നിരീക്ഷണത്തിൽ? - രവീന്ദ്രൻ കവർസ്റ്റോറി ന്യൂസ്
കേരളത്തിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന മാവോയിസ്റ്റ് പ്രവർത്തനം നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ മുതൽ ഫേസ് ബുക്ക് പത്രക്കാർ വരെയുള്ളവരുടെ പ്രവർത്തനങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നു., പലരും അവരുടെ സുഗമമായ സഞ്ചാരത്തിനായ് വാഹനങ്ങളിൽ " പ്രസ്സ്, സ്റ്റിക്കർ പതിച്ചും മറ്റു സുരക്ഷ പരിശോധനകളിൽ നിന്നും മാധ്യമ പ്രവർത്തകരെന്ന പരിഗണന ദുരുപയോഗം ചെയ്ത്, ജിഹാദി - മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും പോലീസിൻ്റെയും സർക്കാരിൻ്റെയും ആഭ്യന്തര വിവരങ്ങൾ ചോർത്തിക്കൊടുക്കയും ചെയ്യുന്നു., പോലിസാകട്ടെ പരിശോധന ഘട്ടങ്ങളിൽ പ്രസ്സ് എന്ന് കാണുമ്പോഴേക്കും തിരിചറിയൽ കാർഡിൻ്റെ നിജസ്ഥിതി യോ, അതിലെ തീയതി യോ, സ്ഥാപനങ്ങളുടെ യഥാർത്ഥ്യങ്ങളോ, തീയതികളൊ പോലും നോക്കാതെ പരിശോധനകൾ ഒഴിവാക്കുന്നു, മാധ്യമങളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും നിയന്ത്രണ നിരീക്ഷണ അധികാരമുള്ള ജില്ലാ മജിസ്ട്രേറ്റായ കളക്ടർക്കോ, അഡീഷണൽ ജില്ലാ മജിസ്ട്രറ്റിനോ, എന്തിനധികം തങ്ങളുടെ അധികാര പരിധിയിൽ ഏതൊക്കെ മാധ്യമ സ്ഥാപനങ്ങളോ, മാധ്യമ പ്രവർത്തകർ ആരൊക്കെയെന്നു പോലും ജില്ലാ പോലീസ് മേധാവിക്ക് പോലും വ്യക്തമായ വിവരങ്ങൾ ഇല്ല എന്നുള്ളതാണ്,.ക്രമസമാധാന പാലന രംഗത്ത് അനിവാര്യമായ ഉണ്ടാവുന്ന പോലീസ് നടപടികളെ പോലും പോലീസ് ഭീകരത എന്ന് വിശേഷിപ്പിച്ച്, പൊതു സമൂഹവും പോലീസ് സംവിധാനവും ബദ്ധവൈരികളാക്കുന്ന വാർത്തകൾ എഴുതി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ പോലും സർക്കാരിന് നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ല, പലരും അർബൻ നഗരങ്ങൾ കേന്ദ്രികരിച്ച് മാധ്യമ പ്രവർത്തകർക്ക് ഒന്നിച്ച് കൂടാനും, പൊതു സമൂഹത്തിന് വാർത്തകൾ എത്തിച്ച് നൽകാനും കേന്ദ്രികൃതമായ് സൗകര്യം ഒരുക്കാൻ വേണ്ടിയുള്ള പ്രസ്സ് ക്ലബ്ബ് കളുടെ തിരിച്ചരിയിൽ കാർഡുകൾ, കള്ളക്കടത്തിനും, വിധ്വംസക പ്രവർത്തനത്തിനും ഉപയോഗിക്കുന്നു, പ്രസ്, കാർഡു്, ഏതോ പരമാധികാരത്തിൻ്റെ അധികാരപത്രമായി ചിലർ ഉപയോഗിക്കുമ്പോൾ മറ്റു ചിലർ, ജിഹാദി - മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. ചില സംഘടനകളുടെ പ്രത്യേക അജണ്ടകൾ നടപ്പാക്കുന്നത് പ്രസ്, എന്ന അധികാരം ഉപയോഗിച്ചാണ്, അവർ ടാർജറ്റ് (ലക്ഷ്യം ) ചെയ്യുന്ന വ്യക്തികൾക്കെതിരെയും, സ്ഥാപനങ്ങൾ, സംഘടനകൾ, എന്നിവക്കെതിരെയും ആദ്യം വാർത്ത പ്രസിദ്ധീകരിക്കുന്നു.ഇത് ," മുമ്പേ ഗമിക്കുന്ന ഗോവു തൻ്റെ പിമ്പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാം, " എന്ന പോലെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് കണ്ണടച്ച് പുനപ്രസിദ്ധീകരിക്കുന്നു,, വാർത്തകളുടെ നിജസ്ഥിതി അറിയാൻ ബന്ധപ്പെട്ടവരെ വിളിച്ച് അന്വേഷിക്കാൻ പോലും ചിലർ തയ്യാറാകാതെ വെറും പേസ്റ്റ് ചെയ്യുന്ന പോസ്റ്റുകളായ് മാറിയ മാധ്യമ പ്രവർത്തനം മുമ്പേ പറഞ്ഞ നശീകരണംലക്ഷ്യം വച്ചവരെ വിജയിക്കിലെത്തിക്കുന്നു, അതായത് അവർ ഉദ്ദേശിച്ചത് നടന്നു എന്നത് സാരം,, അതിലൂടെ സ്ഥാപനങ്ങളും വ്യക്തികളും ഉൻമൂലനം ചെയ്യപ്പെടുകയും ചെയ്യും, ചൈനയുടെയും, പാക്കിസ്ഥാൻ്റെയും എച്ചിൽ നക്കികളായ അവർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നിരവധി മാധ്യമ ശിഖണ്ഡികൾ കേരളത്തിൽ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്, ഇവരെല്ലാം പ്രാർത്ഥിക്കുന്നതും പ്രയത്നിക്കുന്നതും ശത്രുരാജ്യങ്ങൾ ഇൻഡ്യയെ കീഴടക്കണമെന്നാണ്, എന്നാൽ പുലിസ്റ്റർ സമ്മാന ജേതാവാണെന്ന് പറഞിട്ട് പോലും ഒരു ഇൻഡ്യൻ മാധ്യമപ്രവർത്തകന്, അഫ്ഗാനിസ്ഥാനിൽ സംഭവിച്ച ദുരിതം ഇൻഡ്യയിലും സംഭവിക്കും എന്ന തിരിച്ചറിവില്ലാത്തവർ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിലും മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ പേരിലും നടത്തുന്ന പേക്കൂത്ത് കൾക്ക് രാജ്യം വലിയ വില നൽകേണ്ടി വരും, അത് ഒഴിവാക്കാൻ കേന്ദ്ര ഏജൻസികൾ എത്രയും പെട്ടെന്ന്, മാധ്യമ രംഗത്തെ ഗൗരവമായി നിരീക്ഷിക്കേണ്ടതാണ്.
Comments (0)