ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി

ഇബ്രാഹിംകുഞ്ഞിന്‍റെ  ജാമ്യാപേക്ഷ തള്ളി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്നും പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.ഗുരുതര ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ജാമ്യമനുവദിക്കണമെന്നായിരുന്നു എബ്രഹാം കുഞ്ഞ് ആവശ്യപ്പെട്ടത്.എന്നാൽ സ്വയം തെരഞ്ഞെടുത്ത ആശുപത്രിയിൽനിന്ന് എന്തിന് പുറത്തുകടക്കണമെന്ന വാദത്തിനിടെ എബ്രഹാം കുഞ്ഞിനോട് കോടതി വാക്കാല്‍ ചോദിച്ചു.പാലം നിർമ്മാണത്തിന് കരാർ കമ്പനിക്ക് തുക മുൻകൂറായി അനുവദിച്ചതില്‍ തെറ്റില്ലെന്നായിരുന്നു എബ്രഹാം കുഞ്ഞ് ജാമ്യ ഹർജി ബോധിപ്പിച്ചത്.തുക മുൻകൂറായി അനുവദിക്കുന്നതിൽ പുതുമയില്ലെന്നും  ഇത് ഉദ്യോഗസ്ഥരാണ് തീരുമാനിച്ചതെന്നുമാണ് ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടിയത്. മന്ത്രി വെറും റബ്ബർ സ്റ്റാമ്പ് ആണോ എന്നും കോടതി ആരാഞ്ഞു.ആർ.ഡി.എസിന് കരാർ കൊടുത്തതിൽ തന്നെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.മാസ്കറ്റ് ഹോട്ടലിലാണ് ഈ ഗൂഢാലോചന നടത്തിയത്.മറ്റുള്ള കരാർ  പോലെ ഇതിനെ കാണാൻ സാധിക്കില്ല എന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.കഴിഞ്ഞതവണ ഇബ്രാഹിംകുഞ്ഞിനെ മൂന്ന് മണിക്കൂർ മാത്രം ആണ് ചോദ്യം ചെയ്യാൻ സാധിച്ചത്.വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും 4 ദിവസംകൂടി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി എബ്രഹാം കുഞ്ഞിന് ജാമ്യം നിഷേധിച്ചത്.