അങ്കമാലിയിൽ ഇത്തവണയും റിബലുകൾ വില്ലന്മാർ ആകും.

അങ്കമാലി: അങ്കമാലി നഗരസഭയിൽ ഇത്തവണ റിബൺ സ്ഥാനാർഥികളാണ് വില്ലന്മാർ ആയിരിക്കുന്നത്.ലിബലിന്‍റെ തള്ളിക്കയറ്റം മൂലം വമ്പൻമാരിൽ പലരും തോൽക്കുമെന്ന് ഉറപ്പായി.മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പോളിംങ് ശതമാനം കുറഞ്ഞത് ഇരുമുന്നണികൾക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.കഴിഞ്ഞതവണ 2 റിബലുകൾ ആണ് വിജയിച്ചത്.ഇത്തവണ 17 സീറ്റിൽ ഉറപ്പായി വിജയിക്കണമെന്നുള്ള പ്രതീക്ഷയിലായാണ് യു.ഡി.എഫ് നേതൃത്വം.എൽ.ഡി.എഫും ഈ പ്രതീക്ഷ തന്നെയാണ് വെച്ച് പുലർത്തുന്നത്.17 സീറ്റിൽ വിജയിക്കണം എന്നാണ് എൽ.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്.ഇത്തവണ 80.72 ശതമാനം പോളിംഗ് നടന്നപ്പോൾ കഴിഞ്ഞതവണ 84.5% ആണ് നടന്നത്.27739 വോട്ടിൽ 22390 വോട്ട്  പോൾ ചെയ്തു.13 വാർഡുകളിൽ കടുത്ത പോളിംങ് നടന്നു.18 വാർഡുകളിൽ 80 ശതമാനത്തിനു മുകളിൽ ആയിരുന്നു പോളിംങ്.ഏറ്റവും ഉയർന്ന പോളിംങ് നടന്നത് ചെയർമാൻ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനാലാം വാർഡിൽ ചെത്തിക്കോട് പ്രദേശത്താണ്.

 82.35 ശതമാനമായിരുന്നു ഈ  വാർഡിലെ പോളിംങ് കടുത്ത മത്സരം കാഴ്ച വെച്ചതും ഈ വാർഡിൽ ആയിരുന്നു.24 വാർഡിൽ ആണ് കുറഞ്ഞ പോളിംങ് നടന്നത്. 65.26 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് ഇരുമുന്നണികളെയും ആശങ്ക പെടുത്തിയിട്ടുണ്ട്.ചെയർമാൻ സ്ഥാനാർഥികളായി എൽ.ഡി.എഫിൽ മൂന്നുപേരും യു.ഡി.എഫിൽ മൂന്നുപേരും ആണുള്ളത്.യു.ഡി.എഫിലെ മാത്യു തോമസ്, അഡ്വ കെ എസ് ഷാജി, അഡ്വ: ഷിയോ  പോൾ,  എൽ.ഡി.എഫിലെ എം.എ ഗ്രേസി, എം. എസ് ഗിരീഷ് കുമാർ,  ബെന്നി മൂഞ്ഞേലി എന്നിവരാണ് ചെയർമാൻ സ്ഥാനാർത്ഥികൾ. തീപാറുന്ന മത്സരമാണ് ഇവർ കാഴ്ചവെച്ചത് പല വാര്‍ഡുകളിലും അടിയൊഴുക്കുകൾ നടത്തുന്നതായി നേതാക്കൾ സംശയിക്കുന്നുണ്ട്.