മയിലും, അണ്ണാറക്കണ്ണനും, കിളികളുമൊക്കെ സ്വാമിജിക്ക് തോഴന്മാർ

മയിലും, അണ്ണാറക്കണ്ണനും, കിളികളുമൊക്കെ സ്വാമിജിക്ക് തോഴന്മാർ

 ശശി കളരിയേൽ 

തൃശ്ശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണമിഷൻ പ്രസിഡൻ്റും പ്രബുദ്ധ കേരളം മുഖ്യ പത്രാധിപരും ചിത്രകാരനും, വാഗ്മിയുമൊക്കെയായ സ്വാമി സദ്ഭവാനന്ദ സ്വാമിജിക്ക് കൂട്ടുകാർ മനുഷ്യർ മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിൻ്റ ഭൂമിയുടെ അവകാശികളിൽ പറയുന്നതുപോലെ, കിളികൾ കിന്നാരം പറയാനും അണ്ണാറക്കണ്ണന്മാർ ശരീരത്തിൽ തൊട്ടുരുമ്മിക്കളിക്കാനും മയിലുകൾ ബിസ്ക്കറ്റ് തിന്നാനും ആശ്രമത്തിലെ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളെപ്പോലെ ഈ ജീവജാലങ്ങൾക്കും പൂർണ്ണ സ്വാതന്ത്യം''

ആശ്രമമുറ്റത്തെ മുത്തശ്ശിമാവിൽ നിന്ന് വീണ് കിട്ടിയ ഒരു അണ്ണാൻ കുട്ടിയെ സ്വാമിജി എടുത്ത് പാൽ കൊടുത്ത് വളർത്തിയിരുന്നു. ഈ അണ്ണാൻകുഞ് വളർന്ന് വലുതായപ്പോൾ മറ്റ് അണ്ണാൻ മാരെ കൊണ്ടുവന്നത്. അത് കണ്ട് കിളികളും വന്നു തുടങ്ങി. ആ ശ്രമത്തിൽ വരുന്ന ഭക്തർക്ക് നൽകുന്ന പോലെ ഇവർക്കും പ്രസാദം കൊടുത്ത് തുടങ്ങി. എന്നും വൈകീട്ട് നാല് മണിയോടെ സ്വാമിജിയെ കാണാൻ മയിൽ എത്തും. സ്വാമിജിയെ കണ്ടില്ലെങ്കിൽ റൂമിന് പുറത്ത് നിന്ന് ശബ്ദമുണ്ടാക്കും. സ്വാമിജി എറിഞ്ഞു കൊടുക്കുന്ന ബിസ്ക്കറ്റുകൾ കൊത്തി തിന്നുകഴിഞ്ഞാൽ മയിൽ ഓടി മറയും.

 ശ്രീരാമകൃഷ്ണമംത്തിൻ്റെ കേരളത്തിൻ്റെ പ്രമുഖ കേന്ദ്രത്തിൻ്റെ അദ്ധ്യക്ഷനായി വിരാജിക്കുമ്പോഴും സ്വാമിജി കിളി കളോടും അണ്ണാർക്കണ്ണനോടും മയിലിനോടുമൊക്കെ ചങ്ങാത്തം കൂടാൻ സമയം കണ്ടെത്തുന്നു. കൃഷി കാര്യങ്ങളിലും സ്വാമിജി വളരെയധികം ശ്രദ്ധിക്കുന്നു. അത്യു പൂർവമായ റെഡ് ലേഡി പപ്പായ ആ ശ്രമ പറമ്പിൽ അത്യു പൂർവമായ റെഡ് ലേഡി പപ്പായ കൃഷിയുമുണ്ട്. കോവിഡ് കാലമായതോടെ ഭക്തരുടെ സന്ദർശനം കോ വിഡ് പ്രൊട്ടോക്കാൾ പാലിച്ച് സാമൂ ഹ്യ അകലവും മുഖത്ത് മാസക്ക് ധരിച്ച് സാനിറ്ററയ്സ് ചെയ്താണെങ്കിലും അണ്ണാറക്കണ്ണന്മാരും മയിലും കിളികളും മൊന്നും കോവിഡ് പ്രൊട്ടോക്കാൾ പാലിക്കാതെ സ്വാമിജിയുടെ മുറിയിൽ ഓടിക്കയറുന്നു. അവരുടെ കലപില ചിരികളിൽ സ്വാമിജി നാനാത്വത്തിൽ എകത്വം ദർശിക്കുന്നു.